SWISS-TOWER 24/07/2023

തെന്നിന്‍ഡ്യന്‍ താരം അനുഷ്‌ക ഷെട്ടിയും പ്രമുഖ തെലുങ്ക് സംവിധായകനും വിവാഹിതരാകുന്നു: റിപോര്‍ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരബാദ്: (www.kvartha.com 27.09.2021) തെന്നിന്‍ഡ്യന്‍ താരം അനുഷ്‌ക ഷെടിയും പ്രമുഖ തെലുങ്ക് സംവിധായകനും വിവാഹിതരാകുന്നുവെന്ന് റിപോര്‍ട്. 39കാരിയായ അനുഷ്‌ക ദുബൈ വ്യവസായിയെ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് ഈ വര്‍ഷം മേയില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും സ്ഥിരീകരിക്കാത്ത റിപോര്‍ടുകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ തെലുങ്കില്‍ തന്റെ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനെ ചേര്‍ത്താണ് പുതിയ വാര്‍ത്തകള്‍.

അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്നാണ് റിപോര്‍ടില്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇതുവരെ അനുഷ്‌ക തയാറായിട്ടില്ല. നേരത്തെയും നിരവധി സെലിബ്രറ്റികളെ നടിയുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. അതിനാല്‍ നടിതന്നെ സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ബാഹുബലി എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗിലാണെന്നും വൈകാതെ വിവാഹിതരാകുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച് താരം തന്നെ രംഗത്ത് വന്നിരുന്നു. 

തെന്നിന്‍ഡ്യന്‍ താരം അനുഷ്‌ക ഷെട്ടിയും പ്രമുഖ തെലുങ്ക് സംവിധായകനും വിവാഹിതരാകുന്നു: റിപോര്‍ട്

പ്രഭാസിനെ കഴിഞ്ഞ 15 വര്‍ഷമായി തനിക്ക് അറിയാമെന്നും ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നും അനുഷ്‌ക പറഞ്ഞിരുന്നു. പിന്നീട് ദക്ഷിണേന്‍ഡ്യയിലെ ക്രികെറ്റ് താരവുമായി പ്രണയമാണെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ വിവാഹിതയാകുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നായിരുന്നു നടിയുടെ പ്രതികരണം.

2022ല്‍ അനുഷ്‌കയുടെ വിവാഹത്തിന് സാധ്യതയുണ്ടെന്ന് പ്രമുഖ ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പ്രവചിച്ചിരുന്നു. ജാതകമനുസരിച്ച് 2023 ഓടെ അവര്‍ ഒറ്റയ്ക്കായിരിക്കില്ലെന്നും ജ്യോതിഷി പ്രവചിച്ചിരുന്നു.

Keywords:  South Actress Anushka Shetty To Marry A Telugu Film Director: Reports, Hyderabad, News, Cinema, Actress, Marriage, Report, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia