കുടിക്കാന്‍പോലും ഒരു തുള്ളി വെള്ളമില്ല; ചെന്നൈ നിവാസികള്‍ വെള്ളമില്ലാതെ വലയുമ്പോള്‍ മകന്‍ വേദുമൊത്ത് ജലം തുളുമ്പി നില്‍ക്കുന്ന സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ദൃശ്യം പോസ്റ്റ് ചെയ്ത രജനി കാന്തിന്റെ മകള്‍ സൗന്ദര്യയ്ക്ക് നാട്ടുകാര്‍ കൊടുത്തത് എട്ടിന്റെ പണി; ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ചു
Jul 1, 2019, 16:46 IST
ന്യൂഡെല്‍ഹി: (www.kvartha.com 01.07.2019) കുടിക്കാന്‍ പോലും ഒരു തുള്ളിവെള്ളമില്ലാതെ കഷ്ടപ്പെടുമ്പോള്‍ ചെന്നൈ നിവാസികളെ കളിയാക്കുന്ന രീതിയില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ പ്രതിഷേധത്തിനൊടുവില്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ പിന്‍വലിച്ചു.
പണക്കാരനും പാവപ്പെട്ടവനുമെന്ന വിവേചനത്തിനപ്പുറത്ത് നഗരവാസികള്‍ ഒന്നടങ്കം വെള്ളമില്ലാതെ വലയുമ്പോഴാണ് മകന്‍ വേദുമായി ജലം തുളുമ്പി നില്‍ക്കുന്ന സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ദൃശ്യം സൗന്ദര്യ പോസ്റ്റ് ചെയ്തത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനമാണ് സാന്ദര്യയ്ക്ക് നേരിടേണ്ടി വന്നത്. ഒടുവില്‍ ട്വിറ്ററില്‍ നിന്നും സൗന്ദര്യ തന്നെ പോസ്റ്റ് പിന്‍വലിച്ചു.
ഒരാഴ്ച മുമ്പായിരുന്നു സൗന്ദര്യ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചെന്നൈയിലേക്ക് ജലം എത്തിച്ചിരുന്ന ജലസ്രോതസുകള്‍ വറ്റി വരണ്ടതിനെ തുടര്‍ന്ന ജലവിതരണം പോലും തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പോസ്റ്റിട്ടതാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇതോടെ ഫോട്ടോകള്‍ താന്‍ ഡിലീറ്റ് ചെയ്തതായി സൗന്ദര്യ തന്നെ വ്യക്തമാക്കുകയായിരുന്നു.
ചെന്നൈയിലെ വരള്‍ച്ചയ്ക്കിടയില്‍ ഫോട്ടോയിട്ടത് ശരിയായില്ല എന്ന് പറഞ്ഞ സൗന്ദര്യ സംഭവത്തില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞു. കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ ശാരീരിക വ്യായാമങ്ങള്‍ എത്ര പ്രധാനമാണെന്ന് പറയാനാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. തന്റെ യാത്രകളുമായി ബന്ധപ്പെട്ടുള്ള പഴയ ശേഖരത്തില്‍ നിന്നുള്ള ഫോട്ടോയായിരുന്നു അത്. നല്ല ആശയത്തിലാണ് ഷെയര്‍ ചെയ്തതെങ്കിലും നാട് ജലദൗര്‍ലഭ്യം നേരിടുമ്പോള്‍ അത്തരം ചിത്രങ്ങള്‍ ശരിയായില്ലെന്ന് തിരിച്ചറിയുന്നതിനാല്‍ എടുത്തുമാറ്റിയെന്നും താരം വ്യക്തമാക്കി. ജലം ശേഖരിക്കാമെന്നും താരം പറയുന്നു.
ശനിയാഴ്ച ചെന്നൈയില്‍ ജലദൗര്‍ലഭ്യം സംബന്ധിച്ച കാര്യം പറയുന്നതിനായി രജനീകാന്ത് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ മഴവെള്ളശേഖരണമെന്ന ആശയം പരമപ്രധാനമാണെന്നും അത് യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതാണെന്നും പറഞ്ഞിരുന്നു. തടാകങ്ങളും കുളങ്ങളുമെല്ലാം കാലവര്‍ഷത്തിന് മുമ്പ് സജ്ജമാക്കുക മാത്രമാണ് കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ബിസിനസുകാരനായ ആര്‍ അശ്വിനെയാണ് സൗന്ദര്യ ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധത്തിലുള്ള മകനാണ് വേദ്.
വിവാഹമോചിതയായ ശേഷം വിശാഖന്‍ വനംഗമൂടിയെയാണ് സൗന്ദര്യ രണ്ടാമത് വിവാഹം ചെയ്തത്. ഫെബ്രുവരിയിലായിരുന്നു വിവാഹം.1999 മുതല്‍ സിനിമയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു വരുന്ന സൗന്ദര്യ കൊച്ചാടിയാന്‍ എന്ന ആനിമേഷന്‍ സിനിമ പിതാവ് രജനീകാന്തിനെ നായകനാക്കി ചെയ്തിരുന്നു. സഹോദരി ഭര്‍ത്താവായ ധനുഷിനെ നായകനാക്കി വേലയില്ലാ പട്ടധാരി 2 സംവിധാനം ചെയ്തതും സൗന്ദര്യയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Soundarya Rajinikanth Deletes Pool Pic With Son After Internet Reminds Her Of Chennai's Water Crisis, New Delhi, News, Cinema, Twitter, Criticism, Drinking Water, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.