മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടിയും മോഡലുമായ സോണിയ അഗര്‍വാളിന് പകരം തന്റെ ചിത്രങ്ങള്‍ നല്‍കി കേസിലേക്ക് വലിച്ചിഴച്ചു; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി തെന്നിന്‍ഡ്യന്‍ താരം സോണിയ അഗര്‍വാള്‍
Sep 1, 2021, 17:44 IST
ചെന്നൈ: (www.kvartha.com 01.09.2021) മയക്കുമരുന്ന് കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ നടിയും മോഡലുമായ സോണിയ അഗര്‍വാളിന് പകരം അനാവശ്യമായി തന്റെ ചിത്രങ്ങള്‍ നല്‍കി കേസിലേക്ക് വലിച്ചിഴച്ചതിനെതിരെ തെന്നിന്‍ഡ്യന്‍ താരം സോണിയ അഗര്‍വാള്‍ രംഗത്ത്. ഇരുവരുടെയും പേരിലെ സാമ്യം മൂലം മോഡലിന്റെ ചിത്രങ്ങള്‍ക്ക് പകരം നടി സോണിയ അഗര്‍വാളിന്റെ ചിത്രങ്ങളും വിവരങ്ങളുമാണ് പല മാധ്യമങ്ങളും നല്‍കിയത്.
ഇതുമൂലം താന്‍ കടുത്ത മാനസിക സംഘര്‍ഷമാണ് നേരിട്ടതെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണെന്നും നടി പറഞ്ഞു.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഒരുപാട് പേരാണ് തന്നെ വിളിച്ചത്. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതായി വന്നു. ഇത് തന്റെ മാനസിക നില തന്നെ തകര്‍ത്തുവെന്നും താരം പറയുന്നു.
താനും കുടുംബവും നേരിടേണ്ടി വന്ന മാനനഷ്ടത്തിനു മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോണിയ ട്വീറ്റ് ചെയ്തു.
Keywords: Sonia Aggarwal upset on being dragged in drug case, Chennai, News, Cinema, Actress, Media, Report, National.P S - I will be taking appropriate legal action towards the concerned media houses and journalists for defamation and putting me and my family through this mental agony and shock caused by all the continuous calls and messages since morning
— Sonia aggarwal (@soniya_agg) August 30, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.