മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടിയും മോഡലുമായ സോണിയ അഗര്‍വാളിന് പകരം തന്റെ ചിത്രങ്ങള്‍ നല്‍കി കേസിലേക്ക് വലിച്ചിഴച്ചു; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി തെന്നിന്‍ഡ്യന്‍ താരം സോണിയ അഗര്‍വാള്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 01.09.2021) മയക്കുമരുന്ന് കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ നടിയും മോഡലുമായ സോണിയ അഗര്‍വാളിന് പകരം അനാവശ്യമായി തന്റെ ചിത്രങ്ങള്‍ നല്‍കി കേസിലേക്ക് വലിച്ചിഴച്ചതിനെതിരെ തെന്നിന്‍ഡ്യന്‍ താരം സോണിയ അഗര്‍വാള്‍ രംഗത്ത്. ഇരുവരുടെയും പേരിലെ സാമ്യം മൂലം മോഡലിന്റെ ചിത്രങ്ങള്‍ക്ക് പകരം നടി സോണിയ അഗര്‍വാളിന്റെ ചിത്രങ്ങളും വിവരങ്ങളുമാണ് പല മാധ്യമങ്ങളും നല്‍കിയത്.
Aster_MIMS

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടിയും മോഡലുമായ സോണിയ അഗര്‍വാളിന് പകരം തന്റെ ചിത്രങ്ങള്‍ നല്‍കി കേസിലേക്ക് വലിച്ചിഴച്ചു; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി തെന്നിന്‍ഡ്യന്‍ താരം സോണിയ അഗര്‍വാള്‍

ഇതുമൂലം താന്‍ കടുത്ത മാനസിക സംഘര്‍ഷമാണ് നേരിട്ടതെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണെന്നും നടി പറഞ്ഞു.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഒരുപാട് പേരാണ് തന്നെ വിളിച്ചത്. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതായി വന്നു. ഇത് തന്റെ മാനസിക നില തന്നെ തകര്‍ത്തുവെന്നും താരം പറയുന്നു.

താനും കുടുംബവും നേരിടേണ്ടി വന്ന മാനനഷ്ടത്തിനു മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോണിയ ട്വീറ്റ് ചെയ്തു.

Keywords:  Sonia Aggarwal upset on being dragged in drug case, Chennai, News, Cinema, Actress, Media, Report, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia