കീറിയ ജീന്‍സിന് പിന്നാലെ കീറിയ ടീ ഷര്‍ട് ധരിച്ച് വ്യത്യസ്തമായ പ്രതിഷേധവുമായി ഗായിക സോന മോഹപത്ര
Mar 23, 2021, 16:05 IST
മുംബൈ: (www.kvartha.com 23.03.2021) ഫാഷന്റെ ഭാഗമായി സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിനു വ്യത്യസ്തമായ മറുപടിയുമായി ഗായിക സോന മോഹപത്ര. കീറിയ ജീന്‍സ് ധരിച്ചതിന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മറ്റു താരങ്ങള്‍ പ്രതികരിച്ചപ്പോള്‍ ഒരു പടി കൂടി കടന്നായിരുന്നു സോനയുടെ പ്രതികരണം. കീറിയ ടീ ഷര്‍ട് ധരിച്ചു നില്‍ക്കുന്നതിന്റെ ചിത്രമാണ് സോന മോഹപത്ര പങ്കുവച്ചത്.
ഇന്ത്യയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ ആര്‍ക്കും ആരുടെയും അനുവാദം ആവശ്യമില്ലെന്നും സോന കുറിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഒരു ചടങ്ങില്‍ സംബന്ധിക്കവെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഇന്നത്തെ യുവജനങ്ങള്‍ക്കു മൂല്യങ്ങള്‍ നഷ്ടപ്പെട്ടെന്നും വിചിത്രമായ ഫാഷന്‍ ട്രെന്‍ഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുട്ടു വരെ കീറിയ ജീന്‍സ് ഇടുമ്പോള്‍ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെന്‍ഡുകള്‍ പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സ്ത്രീകള്‍ അവരുടെ കുട്ടികള്‍ക്ക് എന്ത് മൂല്യമാണ് പകര്‍ന്നു നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിമാനത്തില്‍ തന്റെ അടുത്തുള്ള സീറ്റിലിരുന്ന സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ചും റാവത്ത് വിവരിച്ചു.
പരാമര്‍ശം വിവാദമായതോടെ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളുമുള്‍പെടെ നിരവധി പേര്‍ റാവത്തിനെതിരായി രംഗത്തെത്തി. #RippedJeans എന്ന ഹാഷ്ടാഗോടെ കീറിയ ജീന്‍സ് ധരിച്ച പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ നിറഞ്ഞു.
എംപി പ്രിയങ്ക ചതുര്‍വേദി, നടിമാരായ ഭൂമിക, ഗുല്‍ പനാഗ് തുടങ്ങിയവരും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധമറിയിച്ചു. സംഭവം വിവാദമായതോടെ തീരഥ് സിങ് റാവത്ത് ഖേദപ്രകടനം നടത്തി. അതേസമയം നിങ്ങള്‍ക്ക് കീറിയ ജീന്‍സ് ധരിക്കണമെങ്കില്‍ തന്നെ മാതൃകയാക്കാന്‍ ആവശ്യപ്പെട്ട് തീരഥിനെ അനുകൂലിച്ച് കങ്കണ റണൗട്ട് രംഗത്തെത്തിയതും ചര്‍ച്ചയായിരുന്നു.
Keywords: Sona Mohapatra, Koena Mitra Lash Out At Uttarakhand CM Over His 'ripped Jeans' Remark, Mumbai, News, Trending, Lifestyle & Fashion, Social Media, Chief Minister, Cinema, Singer, National.
ചൂട് കാലമായതിനാല്‍ തനിക്ക് ജീന്‍സ് ധരിക്കുമ്പോള്‍ അസ്വസ്ഥതയാണെന്നും അതിനാല്‍ കീറിയ ടീ ഷര്‍ട് ധരിച്ച് പ്രതിഷേധം അറിയിക്കുകയാണെന്നും കുറിച്ചുകൊണ്ടാണ് സോന ചിത്രങ്ങള്‍ പങ്കുവച്ചത്. ഫാഷന്റെ ഭാഗമായി മുന്‍കഴുത്തിന്റെ ഭാഗം കീറിയ സ്ലീവ്ലെസ് ടീ ഷര്‍ടും മിനി സ്‌കര്‍ടും ആണ് ഗായിക ധരിച്ചത്.

മുട്ടു വരെ കീറിയ ജീന്‍സ് ഇടുമ്പോള്‍ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെന്‍ഡുകള്‍ പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സ്ത്രീകള്‍ അവരുടെ കുട്ടികള്‍ക്ക് എന്ത് മൂല്യമാണ് പകര്‍ന്നു നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിമാനത്തില്‍ തന്റെ അടുത്തുള്ള സീറ്റിലിരുന്ന സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ചും റാവത്ത് വിവരിച്ചു.
പരാമര്‍ശം വിവാദമായതോടെ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളുമുള്‍പെടെ നിരവധി പേര്‍ റാവത്തിനെതിരായി രംഗത്തെത്തി. #RippedJeans എന്ന ഹാഷ്ടാഗോടെ കീറിയ ജീന്‍സ് ധരിച്ച പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ നിറഞ്ഞു.
എംപി പ്രിയങ്ക ചതുര്‍വേദി, നടിമാരായ ഭൂമിക, ഗുല്‍ പനാഗ് തുടങ്ങിയവരും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധമറിയിച്ചു. സംഭവം വിവാദമായതോടെ തീരഥ് സിങ് റാവത്ത് ഖേദപ്രകടനം നടത്തി. അതേസമയം നിങ്ങള്‍ക്ക് കീറിയ ജീന്‍സ് ധരിക്കണമെങ്കില്‍ തന്നെ മാതൃകയാക്കാന്‍ ആവശ്യപ്പെട്ട് തീരഥിനെ അനുകൂലിച്ച് കങ്കണ റണൗട്ട് രംഗത്തെത്തിയതും ചര്‍ച്ചയായിരുന്നു.
Keywords: Sona Mohapatra, Koena Mitra Lash Out At Uttarakhand CM Over His 'ripped Jeans' Remark, Mumbai, News, Trending, Lifestyle & Fashion, Social Media, Chief Minister, Cinema, Singer, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.