സിനിമാ ഷൂട്ടിംഗില്‍ ഭ്രമിച്ച മകന്‍ അമ്മയെ ട്രഷറിയില്‍ മറന്നു; ഒറ്റയ്ക്ക് ഓട്ടോയില്‍ കയറി വീട് നില്‍ക്കുന്ന സ്ഥലം ഓര്‍ത്തെടുക്കാനാകാത്ത മാതാവിന് രക്ഷകരായി പൊലീസ്
Dec 20, 2019, 11:07 IST
തിരുവനന്തപുരം: (www.kvartha.com 20.12.2019) നടി മഞ്ജു വാര്യരുടെ സിനിമാ ഷൂട്ടിംഗ് കണ്ടുനിന്ന മകന്‍ അമ്മയെ ട്രഷറിയില്‍ മറന്നു. പെന്‍ഷന്‍ വിവരം തിരക്കാന്‍ എത്തിയപ്പോഴായിരുന്നു സമീപത്തെ ഷൂട്ടിംഗ് കാമാന്‍ പോയ മകന്‍ അമ്മയെ മറന്നത്. ഇതോടെ ഓര്‍മക്കുറവുള്ള അമ്മ മകനെ കാണാതായതോടെ മണിക്കൂറുകള്‍ വലഞ്ഞു. മലയിന്‍ കീഴില്‍ വ്യാഴാഴ്ച്ചയാണ് സംഭവം ഉണ്ടായത്.
വിളവൂര്‍ക്കാവ് സ്വദേശികളായ അമ്മയും മകനും പെന്‍ഷന്‍ കാര്യം അന്വേഷിക്കാനാണ് ട്രഷറിയിലെത്തിയത്.
തിരക്കുകാരണം മാതാവ് മാത്രം അകത്തു കയറിയപ്പോള്‍ സമീപത്തെ ക്ഷേത്രത്തില്‍ നടക്കുന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ യുവാവ് പോയി.
ആവശ്യം കഴിഞ്ഞ് അമ്മ ഇറങ്ങി ഏറെ നേരം കഴിഞ്ഞിട്ടും മകനെ കണ്ടില്ല. ഫോണും മകന്റെ കൈയിലായിരുന്നു. ഏറെ നേരം കാത്തുനിന്ന ശേഷം ഓട്ടോയില്‍ കയറി വീട്ടിലേക്ക് തിരിച്ചു. എന്നാല്‍, വീട് നില്‍ക്കുന്ന സ്ഥലം ഓര്‍ത്തെടുക്കാനായില്ല. ഓട്ടോയില്‍ ഏറെ നേരം കറങ്ങിയ ശേഷം ഡ്രൈവര്‍ മലയിന്‍കീഴ് കരിപ്പൂരിന് സമീപം ഇറക്കിവിട്ടു.
വഴിയരികില്‍ ഏറെ നേരം നിന്നതോടെ സമീപവാസികള്‍ കാര്യം തിരക്കുകയായിരുന്നു. പിന്നീട് പൊലീസെത്തി മാതാവിന്റെ കൈയിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ മകന്റെ ഫോണ്‍ നമ്പര്‍ കിട്ടി. വിളിച്ചപ്പോള്‍ മകന്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരത്ത് ഷൂട്ടിംഗ് കണ്ടുനില്‍ക്കുകയായിരുന്നു. പൊലീസ് മകനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി ഇരുവരെയും തിരിച്ചയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cinema, Kerala, Mother, News, Police, Son, Thiruvananthapuram, Son who Watching Movie Shooting; Forgot his Mother
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.