എന്റെ അമ്മ പറയുന്നതാണ് ശരി, എന്റെ അച്ഛന്‍ പീറ്റര്‍ നല്ല മദ്യപാനിയും വഴക്കാളിയും മാത്രമല്ല മറ്റു സ്ത്രീകളോട് അടുപ്പമുള്ള വ്യക്തികൂടിയുമാണ്, വനിത പറഞ്ഞതൊന്നും ശരിയല്ല; വനിത വിജയകുമാറിനെ വെട്ടിലാക്കി പീറ്ററിന്റെ ആദ്യ വിവാഹത്തിലെ മകന്‍ രംഗത്ത്

 


കൊച്ചി: (www.kvartha.com 03.07.2020) വനിത വിജയകുമാറും പീറ്റര്‍ പോളുമായുള്ള വിവാഹ വിവാദത്തില്‍ പ്രതികരിച്ച് പീറ്ററിന്റെ ആദ്യ വിവാഹത്തിലെ മകന്‍ രംഗത്ത്. എന്റെ അമ്മ പറയുന്നതാണ് ശരി. എന്റെ അച്ഛന്‍ പീറ്റര്‍ നല്ല മദ്യപാനിയും വഴക്കാളിയും മാത്രമല്ല അമ്മയില്‍ നിന്നും വിവാഹബന്ധം പോലും വേര്‍പ്പെടുത്താതെയാണ് സിനിമാ നടി വനിതയെ വിവാഹം കഴിച്ചത്. മാത്രമല്ല പിതാവ് മറ്റു സ്ത്രീകളോട് അടുപ്പമുള്ള വ്യക്തിയാണെന്നും മകന്‍ പറയുന്നു. ഇതോടെ വെട്ടിലായിരിക്കുന്നത് വനിത വിജയകുമാറാണ്.

കഴിഞ്ഞ ദിവസമാണ് നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം പീറ്റര്‍ പോളുമായി നടന്നത്. ഏറെ കാലമായുള്ള ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തുകയായിരുന്നു എന്നാണ് വിവരം. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

എന്റെ അമ്മ പറയുന്നതാണ് ശരി, എന്റെ അച്ഛന്‍ പീറ്റര്‍ നല്ല മദ്യപാനിയും വഴക്കാളിയും മാത്രമല്ല മറ്റു സ്ത്രീകളോട് അടുപ്പമുള്ള വ്യക്തികൂടിയുമാണ്, വനിത പറഞ്ഞതൊന്നും ശരിയല്ല; വനിത വിജയകുമാറിനെ വെട്ടിലാക്കി പീറ്ററിന്റെ ആദ്യ വിവാഹത്തിലെ മകന്‍ രംഗത്ത്

ഇതിന് പിന്നാലെ ആദ്യ ഭാര്യ രംഗത്ത് വരികയായിരുന്നു. അതോടെ വനിത വിജയകുമാറും പീറ്റുമായുള്ള വിവാഹം വിവാദത്തിലേക്ക് നയിച്ചു. താനുമായുള്ള ബന്ധം പിരിയാതെയാണ് വീറ്റര്‍ വനിതയെ വിവാഹം ചെയ്തത് എന്നായിരുന്നു മുന്‍ ഭാര്യ എലിസബത്ത് ഹെലന്‍ ആരോപിച്ചത്. ഒരു അഭിപ്രായ ഭിന്നതയില്‍ ഏഴ് വര്‍ഷമായി തങ്ങള്‍ അകന്ന് താമസിക്കുകയായിരുന്നു എന്നും തങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ടെന്നും ഹെലന്‍ പറയുന്നു. മാത്രമല്ല പീറ്റര്‍ കടുത്ത മദ്യപാനിയാണെന്നും മുന്‍പ് മൂന്ന് സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നെന്നും എലിസബത്ത് ആരോപിക്കുന്നു.

എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്തു കൊണ്ട് വനിത രംഗത്ത് വന്നിരുന്നു. പീറ്റര്‍ മദ്യപാനി അല്ലെന്നും വിവാഹദിനത്തില്‍ ഷാംപെയ്ന്‍ കുടിക്കാന്‍ കൊടുത്തപ്പോള്‍ അദ്ദേഹം സ്‌നേഹത്തോടെ നിരസിച്ചിരുന്നെന്നും വനിത പറഞ്ഞു. മാത്രമല്ല എലിസബത്തിന്റെ ശ്രമം പണം തട്ടാനാണെന്നും ഒരു കോടി രൂപ തങ്ങളില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നെന്നും വനിത പറഞ്ഞു. ഇത് നിയമപരമായി നേരിടുമെന്നും വനിത വ്യക്തമാക്കിയിരുന്നു.

എന്നാലിപ്പോള്‍ മകന്‍ രംഗത്ത് വന്നതോടെ വനിത ശരിക്കും വെട്ടിലായിരിക്കുകയാണ്. വനിത പറഞ്ഞത് ശരിയല്ലെന്നും പിതാവ് ഒരു മദ്യപാനിയാണെന്നും മകന്‍ പറയുന്നു. അദ്ദേഹത്തെ റീഹാബിറ്റേഷന്‍ സെന്ററില്‍ കൊണ്ടു പോയിരുന്നു. അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. മാത്രമല്ല, സ്ത്രീകളോട് താല്‍പര്യമുള്ള വ്യക്തിയാണ് പീറ്ററെന്നും മകന്‍ പറയുന്നു. ഒരിക്കല്‍ താന്‍ കാരണം പെണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്ന് പിതാവ് പറഞ്ഞപ്പോഴാണ് അമ്മ അദ്ദേഹത്തോട് സംസാരിക്കുന്നത് നിര്‍ത്തിയതെന്നും മകന്‍ ആരോപിക്കുന്നു.

ആദ്യ വിവാഹത്തില്‍ പീറ്ററിന് രണ്ട് മക്കളുണ്ട്. ഒരു വിവാഹബന്ധം നിലവിലിരിക്കെ മറ്റൊരു വിവാഹം കഴിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമാണ്. കാര്യങ്ങള്‍ വ്യക്തമായാല്‍ പരാതിയില്ലാതെ തന്നെ പൊലീസിന് സ്വമേധയാ കേസെടുക്കാം. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ രേഖകള്‍ ഹാജരാക്കാന്‍ പീറ്ററിന് സാധിച്ചില്ലെങ്കില്‍ പൊലീസിന് അറസ്റ്റും ചെയ്യാം.

Keywords: News, Kerala, Kochi, Mollywood, Cinema, Actress, Son, Wife, Marriage, Law, Police, Case, Entertainment, Son against Peter Paul and Vanitha Vijayakumar couples
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia