അസുഖബാധിതയായ മാതാവിനെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ച സിനിമാ കൊറിയോഗ്രാഫര്‍ പണമെടുക്കാനെന്നും പറഞ്ഞ് മുങ്ങി; ഒരു മാസമായി തിരിച്ച് വരാത്ത യുവാവിനെയും കാത്ത് മാതാവും ആശുപത്രി അധികൃതരും പോലീസിനെ സമീപിച്ചു, തിരിച്ച് പോകാന്‍ ഒരു വീട് പോലുമില്ലാത്ത 58 കാരി ബില്ലടക്കേണ്ടത് 1.5 ലക്ഷം രൂപ

 


മുംബൈ: (www.kvartha.com 25.05.2017) അസുഖബാധിതയായ മാതാവിനെ ആശുപത്രിയിലാക്കിയ സിനിമ കൊറിയോഗ്രാഫര്‍ പണമെടുക്കാനെന്നും പറഞ്ഞ് മുങ്ങി. ഒരു മാസമായി മകന്റെ വിവരമില്ലാതെ ആശുപത്രി കിടക്കയില്‍ കിടന്ന് മാതാവ് വേദനയില്‍ ഞെരിഞ്ഞ് ജീവിക്കുകയാണ്. ഗുര്‍ഗോണ്‍ സ്വദേശിനി ഗീത കപൂറിനാണ് (58) ദാരുണാനുഭവമുണ്ടായിരിക്കുന്നത്. തിരിച്ച് പോകാന്‍ മകനല്ലാതെ വേറൊരു ആശ്രയം പോലുമില്ലാത്ത കപൂര്‍ ഒന്നര ലക്ഷം രൂപ ആശുപത്രി ബില്ലായും നല്‍കാനുണ്ട്.

അസുഖബാധിതയായ മാതാവിനെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ച സിനിമാ കൊറിയോഗ്രാഫര്‍ പണമെടുക്കാനെന്നും പറഞ്ഞ് മുങ്ങി; ഒരു മാസമായി തിരിച്ച് വരാത്ത യുവാവിനെയും കാത്ത് മാതാവും ആശുപത്രി അധികൃതരും പോലീസിനെ സമീപിച്ചു, തിരിച്ച് പോകാന്‍ ഒരു വീട് പോലുമില്ലാത്ത 58 കാരി ബില്ലടക്കേണ്ടത് 1.5 ലക്ഷം രൂപ

ഏപ്രില്‍ 21 നാണ് കപൂറിനെ രക്ത സമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ഗുര്‍ഗോണ്‍ എസ് ആര്‍ വി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ തല കറങ്ങി വീണ ഇവരെ മകന്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അഡ്വാന്‍സ് തുക നല്‍കുന്നതിനായി എ ടി എമ്മില്‍ പോയി വരാമെന്ന് പറഞ്ഞ് മുങ്ങിയ മകന്‍ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. മകനെ കണ്ടെത്തി ബില്ല് തുക ഈടാക്കാനും കപൂറിനെ ഡിസ്ചാര്‍ജ് ചെയ്യാനുമായി ആശുപത്രി അധികൃതര്‍ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്.

ഗുരുതരമാണെന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ആംബുലന്‍സും കൂടെ ഒരു നഴ്‌സിനെയും കപൂറിന്റെ വീട്ടിലേക്ക് അയച്ചതെന്ന് ഡോക്ടര്‍ ദീപേന്ദ്ര പറഞ്ഞു. കപൂര്‍ നിലവില്‍ ആരോഗ്യവതിയാണെന്നും ആരെങ്കിലും വന്നാല്‍ വിട്ടയക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മകന്‍ വരാത്തതിനെ തുടര്‍ന്ന് കപൂറിനെ വൃദ്ധ സദനത്തിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതര്‍. എന്നാല്‍ അത് അപകടമാണെന്നും അസുഖമുള്ള അവരെ വെച്ച് അത്തരത്തിലൊരു റിസ്‌ക് എടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും പോലീസ് പറഞ്ഞു. മകനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അയാള്‍ വന്നാലുടന്‍ ബില്ല് തുക അടച്ച് അമ്മയെ കൊണ്ട് പോകുമെന്ന് പറഞ്ഞിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.


Summary: Geeta Kapoor (58) did not find anything amiss when her choreographer son called for an ambulance and rushed her to a private hospital in Goregaon on April 21 to treat her falling blood
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia