ദിലീപിനെതിരേ മഞ്ജു വാര്യരെ കരുവാക്കാന്‍ ശ്രമമുണ്ടായി; മഞ്ജു വഴങ്ങിയില്ല, പകരം ഇങ്ങനെ ചെയ്തു
Jun 28, 2017, 10:48 IST
തിരുവനന്തപുരം: (www.kvartha.com 28.06.2017) മഞ്ജു വാര്യരെക്കൊണ്ട് ദിലീപിനെതിരേ പ്രസ്താവന പുറപ്പെടുവിക്കാന്‍ മലയാള സിനിമയിലെ ദിലീപ് വിരുദ്ധരും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ നീക്കം പൊളിഞ്ഞു. മഞ്ജുവിന്റെ നേതൃത്വത്തില്‍ സിനിമാ രംഗത്തെ ഒരു വിഭാഗം സ്ത്രീകള്‍ ചേര്‍ന്ന് രൂപീകരിച്ച വിമന്‍ കളക്ടീവിന്റെ പേരില്‍ ദിലീപിനെതിരേ പ്രസ്താവന ഇറക്കിക്കാനായിരുന്നു സമ്മര്‍ദം. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ചത് എന്ന പേരില്‍ പുറത്തുവന്ന കത്തിനേക്കുറിച്ച് ശരിയായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടണം എന്നായിരുന്നു ആവശ്യം.
വിമന്‍ കളക്ടീവ് വായും പൂട്ടി ഇരിക്കുകയാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് മഞ്ജുവിനെ സമ്മര്‍ദത്തിലാക്കാനും കാര്യമായ ശ്രമമുണ്ടായി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരമൊരു ആവശ്യവുമായി രംഗത്തുവരുന്നത് ആരുടെയോ കൈയിലെ കരുവാകലായി മാറലായിരിക്കും എന്ന ഉപദേശമാണ് മഞ്ജുവിന് ലഭിച്ചതത്രേ. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യം തന്നെ മഞ്ജു ആരോപിച്ചിരുന്നു. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും കൂടുതലൊന്നും പറയാനില്ലെന്നുമുള്ള നിലപാടിലാണ് അവര്‍.
അതേസമയം, വിമന്‍ കളക്ടീവ് മിണ്ടുന്നില്ല എന്ന വിമര്‍ശനം മറികടക്കാന്‍ നിശ്ശബ്ദത അവസാനിപ്പിക്കുകയും വേണ്ടിയിരുന്നു. അതിനാണ് നടിയുടെ പേര് ചിലര്‍ വെളിപ്പെടുത്തിയതിനെതിരേ കഴിഞ്ഞ ദിവസം അവര്‍ പ്രസ്താവന ഇറക്കിയത്. അജു വര്‍ഗ്ഗീസാണ് ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ ചിലര്‍ മനപ്പൂര്‍വം നടിയുടെ പേര് പറഞ്ഞിരുന്നു. അത് സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദേശത്തിന് എതിരാണെന്ന് ചാനല്‍ അവതാരകന്‍ ചൂണ്ടിക്കാണിച്ചിട്ടും ഫലമുണ്ടായില്ല. മാത്രമല്ല ആക്രമിക്കപ്പെട്ട ആദ്യ ദിവസംതന്നെ നടിയുടെ പേര് പുറത്തുവന്നതുകൊണ്ട് എല്ലാവര്‍ക്കും ഇരയെ മനസിലായിട്ടുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയായിരുന്നിട്ടും അജു വര്‍ഗ്ഗീസിന്റെ പോസ്റ്റിലെ പേരിന്റെയും സലിംകുമാറിന്റെ പോസ്റ്റിന്റെയും പേരില്‍ വിമന്‍ കളക്ടീവ് രംഗത്തുവന്നത് മുഖം രക്ഷിക്കാന്‍ മാത്രം ഉദ്ദേശിച്ചാണ്. തന്റെ പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സലിംകുമാര്‍ ആ പരാമര്‍ശങ്ങള്‍ നീക്കി ഖേദം പ്രകടിപ്പിച്ച ശേഷമാണ് ഇത് എന്നതാണ് വിചിത്രം. നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണം എന്ന പരാമര്‍ശമാണ് സലിംകുമാര്‍ പിന്‍വലിച്ചത്.
മുന്‍ ഭര്‍ത്താവ് ദിലീപിനെതിരേ കിട്ടുന്ന ഒരവസരവും പാഴാക്കില്ലെങ്കിലും ദിലീപിനെ ആക്രമിക്കാന്‍ തന്നെ വടിയാക്കുന്നതിന് നിന്നുകൊടുക്കേണ്ട എന്ന ഉറച്ച നിലപാടിലാണ് മഞ്ജു എന്നാണ് വിവരം.

Keywords: Kerala, Thiruvananthapuram, News, Cinema, Entertainment, Manju Warrier, Dileep, Some body tried to field Manju against Dileep. But Manju not say yes to them
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.