Divorce | 24 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ബോളിവുഡ് താരം സുഹൈൽ ഖാനും സീമ ഖാനും വേര്‍പിരിയുന്നു; വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചു

 



മുംബൈ: (www.kvartha.com) 24 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ബോളിവുഡ് താരം സുഹൈൽ ഖാനും സീമ ഖാനും വേര്‍പിരിയുന്നു. വിവാഹ മോചനത്തിനായി ഇരുവരും മുംബൈ കുടുംബ കോടതിയെ സമീപിച്ചു. 1998ലായിരുന്നു സുഹൈലും സീമയും തമ്മിലുള്ള വിവാഹം. 2017 മുതല്‍ ഇവര്‍ പരസ്പരം പിരിഞ്ഞ് വേറെ വേറെ താമസിക്കുകയായിരുന്നു. നിര്‍വാന്‍, യോഹന്‍ എന്നീ രണ്ട് മക്കള്‍ ദമ്പതികള്‍ക്ക് ഉണ്ട്.

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരനും നിര്‍മാതാവും സംവിധായകനും കൂടിയാണ് സുഹൈല്‍. 10 ഓളം ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ സിനിമകളില്‍ അതിഥി താരമായും സുഹൈല്‍ ബിഗ് സ്‌ക്രീനില്‍ തിളങ്ങി. 

Divorce | 24 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ബോളിവുഡ് താരം സുഹൈൽ ഖാനും സീമ ഖാനും വേര്‍പിരിയുന്നു; വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചു


സല്‍മാന്‍ ഖാനും ഇളയസഹോദരനായ അര്‍ബാസ് ഖാനും ഒന്നിച്ച പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ചിത്രത്തിന്റെ സംവിധാനം സുഹൈല്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത രാധെ ആണ് അവസാനം നിര്‍മിച്ച ചിത്രം. സല്‍മാന്‍ ഖാന്‍ ആയിരുന്നു നായകന്‍.

Keywords:  News,National,India,Mumbai,Marriage,Divorce,Court,Entertainment,Cinema,Lifestyle & Fashion,Top-Headlines, Sohail Khan, Seema Khan file for divorce after 24 years of marriage
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia