അലന്‍സിയറിന് പിന്തുണയുമായി നടി പാര്‍വതി; ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് അലന്‍സിയര്‍, തന്തയെ മാറ്റി പറയുന്ന ആളല്ല
Jan 13, 2017, 13:57 IST
കൊച്ചി: (www.kvartha.com 13.01.2017) കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന് അലന്‍സിയറിന് പിന്തുണയുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പാര്‍വതി. അലന്‍സിയറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയാണ് പാര്‍വതി നല്‍കുന്നത്. ഫേസ്ബുക്കിലൂടെയാണ് കമലിന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരത്തിനു വേണ്ടിയാണ് അലന്‍സിയര്‍ ഇതു ചെയ്തതെന്ന വിമര്‍ശനത്തിനെതിരെ പാര്‍വതി പ്രതികരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെയാണ്,
കമല്‍ സാറിന്റെ പടത്തില്‍ റോളിനു വേണ്ടി അലന് ഇത് ചെയ്തു എന്ന് പറയുന്നവരെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാവാന്‍ സാധ്യതയില്ല. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലന്‍സിയര്‍. നാടകക്കാരന് ആയത് കൊണ്ട് അന്ന് അത് ആരും ചര്‍ച്ച ചെയ്തില്ല.
അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവര്‍ കലയാക്കും അലന്‍സിയര്‍ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ്. ജീവന്റെ തുടിപ്പുകള്‍ ഈ മണ്ണില്‍ ശേഷിക്കുന്നു എന്നാണ്. റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലന്. ചിലര്‍ക്കെങ്കിലും ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവര്‍ ഈ കാലയളവില്‍ കണ്ടിട്ടുണ്ടാവില്ല.
Also Read:

അധ്യാപിക അധിക്ഷേപിച്ചതിനെതുടര്‍ന്ന് കിണറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അടിച്ചുതകര്‍ത്തു, ചില്ല് തെറിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്
Keywords: Social worker Maala Parvathi support actor Alencier, Facebook, Kochi, Allegation, Criticism, Secretariat, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.