തനിക്ക് നേരെയുണ്ടായ അശ്ലീല പ്രചരണത്തെ തുടര്‍ന്ന് യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതിഷേധം സംഘടിപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു
Sep 27, 2020, 14:43 IST
കൊച്ചി: (www.kvartha.com 27.09.2020) തനിക്ക് നേരെയുണ്ടായ അശ്ലീല പ്രചരണത്തെ തുടര്‍ന്ന് യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതിഷേധം സംഘടിപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു.
ഗായിക സയനോര ഫിലിപ്പ്, അവതാരകരായ അലീന പടിക്കല്‍, അശ്വതി ശ്രീകാന്ത്, ഡോക്ടറും ആക്ടിവിസ്റ്റുമായ വീണ ജെ എസ്, ആക്ടിവിസ്റ്റും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍, നടന്‍ ജോയ് മാത്യു എന്നിങ്ങനെ നിരവധി പേരാണ് ഭാഗ്യലക്ഷ്മിയുടെ നടപടിയെ അനുകൂലിച്ച് രംഗത്തെത്തിയത്. അതേസമയം സമൂഹമാധ്യമത്തിലൂടെ സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യ നടത്തിയ ആളെ വീട്ടില്‍ കയറി തല്ലിയ സംഭവത്തില്‍ ഭാഗ്യലക്ഷ്മിയോട് വിയോജിപ്പ് പ്രകടമാക്കി രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കറും രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തില്‍ ദിവസേന നിരവധി സ്ത്രീകളാണ് പല സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരകളാക്കപ്പെടുന്നത്. ഇതില്‍ ഏറിയ പങ്കും സിനിമ -സീരിയല്‍ താരങ്ങളാണെന്ന് അലീന പടിക്കല്‍ കുറിക്കുന്നു. തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് സ്വീകരിച്ച മാതൃകാപരമായ നടപടിയെ കുറിച്ചും അലീന പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോള്‍ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയുമെന്ന് ജോയ് മാത്യു ചോദിക്കുന്നു. തിരുവനന്തപുരത്തെ ഓപ്പറേഷന്‍ ഫെമിനിസം നാട്ടില്‍ ഇനിയും ആവര്‍ത്തിക്കുമെന്ന തലക്കെട്ടോടെയാണ് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
രഹന ഫാത്ത്വിമയുടെ വീഡിയോ രണ്ട് ദിവസത്തിനകം റിമൂവ് ചെയ്യിച്ച സിസ്റ്റത്തിന് എന്ത് കൊണ്ടാണ് വിജയന്‍ നായരുടെ വീഡിയോ രണ്ട് ലക്ഷത്തിനു മേല്‍ മലയാളികള്‍ കണ്ട് കൈയ്യടിച്ചിട്ടും
ഒന്നും ചെയ്യാനാകാഞ്ഞത്? എന്നാണ് വീണ ജെ എസിന്റെ പോസ്റ്റ്.

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
'വെറുതെ അടി കിട്ടിയത് മാത്രം ചാനലില്‍ കാണിച്ചിട്ട് കാര്യം ഇല്ല . എന്തിനാ അടി കിട്ടിയത് എന്ന് കൂടി ഒന്ന് കൂലം കഷമായി ചര്‍ച്ച ചെയ്തിട്ട് മതി പെണ്ണുങ്ങളെ പിടിച്ചു ജയിലില്‍ ഇടുന്ന കാര്യം പറയുന്നത് . ഇവനെ ഒക്കെ എങ്ങനെ സാക്ഷരകേരളം കൈകാര്യം ചെയ്യും എന്നത് കൂടി ആലോചിക്കണം' എന്നും സയനോര പറയുന്നു.

'അയ്യോ ഉപ്പു സത്യാഗ്രഹം നടക്കുമ്പോള്‍ ഫെമിനിച്ചികള്‍ എവിടെയായിരുന്നു?'
'സീതയെ രാവണന്‍ തട്ടി കൊണ്ട് പോയപ്പോള്‍ ഫെമിനിച്ചി കൊച്ചമ്മകള്‍ക്ക് പനിയായിരുന്നോ'' - എന്നീ നാടകങ്ങള്‍ക്ക് ശേഷം അടുത്തതായി വരുന്നു 'ഫെമിനിച്ചികള്‍ തെറി വിളിക്കാന്‍ പാടില്ലായിരുന്നു. അടിച്ചത് വളരെ മോശവുമായി'
അതെ. അല്ലയോ മഹാനുഭാവാ അങ്ങയുടെ മൊഴിമുത്തുകള്‍ ഞങ്ങളെ വളരെ ഉത്കണ്ഠാകുലരാക്കുകയും ഞങ്ങളില്‍ ദു:ഖത്തെ അങ്കുരിപ്പിക്കുകയും ചെയ്യുകയുണ്ടായി. ആയതിനാല്‍ പ്രഭോ, നിങ്ങളുടെ പൂര്‍ണ്ണേന്ദു വദനം ഇത്തരുണം പ്രദര്ശിപ്പിക്കുമെങ്കില്‍ പൂജക്കുള്ള ഏര്‍പ്പാട് ചെയ്യാം നാഥാ എന്നായിരുന്നു ശെരിക്കുള്ള സ്‌ക്രിപ്റ്റ്. പോകുമ്പോള്‍ പേപ്പര്‍ എടുക്കാന്‍ മറന്നതാ, ഓങ്ങളമാര് ക്ഷമിക്കുമല്ലോ? എന്നാണ് ആഇഷ മാര്‍ക്കറോസ് പറഞ്ഞത്.
സമൂഹമാധ്യമത്തിലൂടെ സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യ നടത്തിയ ആളെ വീട്ടില്‍ കയറി തല്ലിയ സംഭവത്തില്‍ ഭാഗ്യലക്ഷ്മിയോട് വിയോജിപ്പ് പ്രകടമാക്കി രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. ഭാഗ്യലക്ഷ്മിയുടെ പ്രവര്‍ത്തി തെറ്റായ മാതൃകയാണ് കാണിച്ചുതരുന്നതെന്നും ഓരോ വ്യക്തിയും ഇവിടത്തെ പൊലീസും കോടതിയും ആവുകയല്ല, മറിച്ച് അവരെ സഹായിക്കുകയാണ് വേണ്ടതെന്നും ശ്രീജിത്ത് പറയുന്നു.
'നിയമം കയ്യിലെടുക്കുന്നത് അനുവദനീയമല്ല. നിയമലംഘനം ഒരു പൊതുപരിപാടി പോലെ മറ്റുള്ളവരെ കാണിക്കുന്നതും ശരിയല്ല. വിജയ് നായരുടെ വിഡിയോ വിഷയങ്ങള്‍ അങ്ങേയറ്റം നിന്ദ്യവും അപലപനീയവും സാമൂഹ്യവിരുദ്ധവും ആണെന്നതിലോ അയാള്‍ക്ക് ശിക്ഷ കിട്ടണമെന്ന കാര്യത്തിലോ തെല്ലും സംശയമില്ല. ലക്ഷ്യത്തില്‍ ഭാഗ്യലക്ഷ്മിയോടൊപ്പം, മാര്‍ഗത്തില്‍ യോജിപ്പില്ല' എന്നും ശ്രീജിത്ത് പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ കുറിപ്പ് വായിക്കാം:
ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയോടൊപ്പം ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത പരിചയം ഉണ്ട്. ശബരിമല വിഷയത്തില്‍. സ്ത്രീപ്രവേശത്തെ അനുകൂലിച്ച് ഭാഗ്യലക്ഷ്മിയും ആചാരങ്ങളെ അനുകൂലിച്ച് ഞാനും. ആശയപരമായ യോജിപ്പ് ഇല്ലെങ്കിലും, നിലപാടുകള്‍ സധൈര്യം തുറന്നു പറയാന്‍ ആര്‍ജവമുള്ള സ്ത്രീ എന്നതു തന്നെയാണ് എനിക്കുണ്ടായ തോന്നല്‍.

എന്നാല്‍ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി ഒരു യൂട്യൂബറെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്ത നടപടി ശരിയല്ല. വിജയ് നായര്‍ എന്നയാളുടെ വിഡിയോ കാണേണ്ട കാര്യമൊന്നുമില്ല, അതിന്റെ തലക്കെട്ട് വായിച്ചാല്‍ തന്നെ അറിയാം അയാളുടെ കയ്യിലിരിപ്പ്. പൊലീസില്‍ പരാതി നല്‍കി നടപടി സ്വീകരിക്കുകയെന്നതാണ് സ്വാഭാവിക നീതി. രണ്ടുപേര്‍ തമ്മില്‍ നേരിട്ട് തര്‍ക്കം നടക്കുമ്പോള്‍ പ്രകോപനമുണ്ടായി ഒരാള്‍ മറ്റെയാളെ തല്ലുന്നത് പോലെയല്ല, ആസൂത്രണം ചെയ്ത് ഒരാളെ മര്‍ദിക്കുന്നത്.
അത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ആണ് പൊലീസും വനിതാ കമ്മീഷനും ഭാഗ്യലക്ഷ്മിക്ക് വ്യക്തിപരമായി പരിചയമുള്ള മുഖ്യമന്ത്രിയും ഒക്കെ ഇന്നാട്ടില്‍ ഉള്ളത്. അവര്‍ക്കൊക്കെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെങ്കില്‍ അതാത് ഓഫിസുകളില്‍ പോയി നടപടി ആവശ്യപ്പെടുക, സമരം ചെയ്യുക, മാധ്യമശ്രദ്ധ ആകര്‍ഷിക്കുക എന്നതൊക്കെയാണ് ജനാധിപത്യ സംവിധാനത്തില്‍ ചെയ്യേണ്ടത്. മുന്‍പ് അനേകം സ്ത്രീപക്ഷ വിഷയങ്ങളില്‍ ഇടപെട്ടിട്ടുള്ള ഭാഗ്യലക്ഷ്മിയുടെ ഭാഗം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല എന്നു കരുതുക വയ്യ. വിജയ് നായര്‍ സംസ്ഥാന സര്‍ക്കാരില്‍ എന്തെങ്കിലും സ്വാധീനമുള്ള വ്യക്തിയാണെന്ന് തോന്നുന്നുമില്ല.
യോജിക്കാന്‍ കഴിയാത്ത മറ്റൊരു കാര്യം ഭാഗ്യലക്ഷ്മി ഉള്‍പ്പടെയുള്ള ആള്‍ക്കാര്‍ അയാള്‍ക്കെതിരെ ഉപയോഗിച്ച വാക്കുകളാണ്. സ്ത്രീപക്ഷവാദം ഉന്നയിക്കുമ്പോള്‍ തന്നെ സ്ത്രീവിരുദ്ധമായ വാക്കുകള്‍ ഉപയോഗിക്കുക എന്നത് വിരോധാഭാസമാണ്. വിജയ് നായര്‍ ചെയ്ത മോശം കാര്യത്തിന് അയാളുടെ അമ്മയെ പരാമര്‍ശിക്കേണ്ട കാര്യമുണ്ടോ? കേട്ടാല്‍ അറപ്പ് ഉണ്ടാക്കുന്ന അസഭ്യവര്‍ഷം നടത്തിയല്ല സ്ത്രീപക്ഷവാദം ഉന്നയിക്കേണ്ടത്.
ഇതുകൊണ്ട് ഉണ്ടായ പരിണിത ഫലങ്ങള്‍ എന്തൊക്കെയാണ്? വിജയ് നായരുടെ വിഡിയോകള്‍ക്ക് കാഴ്ചക്കാര്‍ വര്‍ധിച്ചു. ഭാഗ്യലക്ഷ്മി എന്തുകൊണ്ട് സഹപ്രവര്‍ത്തകയുടെ മകന്‍ സ്ത്രീകള്‍ക്ക് അശ്ലീലചിത്രങ്ങള്‍ അയച്ചുകൊടുത്ത വാര്‍ത്ത പുറത്തുവന്നപ്പോള്‍ പ്രതികരിച്ചില്ല എന്ന കുറ്റപ്പെടുത്തലുകള്‍ ഉണ്ടായി. പിണറായി സര്‍ക്കാരിന്റെ പൊലീസ് വകുപ്പ്, സ്ത്രീസംരക്ഷണം എന്നിവ കാര്യക്ഷമമല്ലെന്ന തോന്നല്‍ പൊതുസമൂഹത്തില്‍ ഉണ്ടായി.
ഈ വിഷയത്തെ തെലങ്കാന പൊലീസിന്റെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ചേര്‍ത്ത് ന്യായീകരിക്കുന്ന ഒരു കൂട്ടരെയും കണ്ടു. അത് ശരിയല്ല. ഒന്നാമത് സജ്ജനാറുടെ നേതൃത്വത്തില്‍ നടന്നത് ഒരു ഏറ്റുമുട്ടല്‍ കൊലപാതകം ആയിരുന്നില്ല. സംഭവസ്ഥലത്ത് തെളിവെടുപ്പിന് പുലര്‍ച്ചെ എത്തിച്ച പ്രതികള്‍ പൊലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിന് വെടിവെക്കേണ്ടി വന്നു എന്നതായിരുന്നു സാഹചര്യം. അതും ഇതും സമാന സാഹചര്യങ്ങളല്ല.
നിയമം കയ്യിലെടുക്കുന്നത് അനുവദനീയമല്ല. നിയമലംഘനം ഒരു പൊതുപരിപാടി പോലെ മറ്റുള്ളവരെ കാണിക്കുന്നതും ശരിയല്ല. വിജയ് നായരുടെ വിഡിയോ വിഷയങ്ങള്‍ അങ്ങേയറ്റം നിന്ദ്യവും അപലപനീയവും സാമൂഹ്യവിരുദ്ധവും ആണെന്നതിലോ അയാള്‍ക്ക് ശിക്ഷ കിട്ടണമെന്ന കാര്യത്തിലോ തെല്ലും സംശയമില്ല. എന്നാല്‍ ഭാഗ്യലക്ഷ്മിയുടെ പ്രവൃത്തി തെറ്റായ മാതൃകയാണ്. തെളിവുകള്‍ പൂര്‍ണമായും ഉണ്ടെങ്കിലും നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ പ്രകാരം നീതിപൂര്‍വമായ വിചാരണക്കു ശേഷം ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്. ആള്‍ക്കൂട്ട വിചാരണയും ആള്‍ക്കൂട്ട ആക്രമണങ്ങളും സദാചാര പൊലീസിങ്ങും ആള്‍ക്കൂട്ട കൊലപാതകങ്ങളും എതിര്‍ക്കുന്നവര്‍ നിയമത്തെ കയ്യിലെടുക്കുന്നത് അദ്ഭുതപ്പെടുത്തുന്നു.
ഓരോ വ്യക്തിയും ഇവിടത്തെ പൊലീസും കോടതിയും ആവുകയല്ല, മറിച്ച് അവരെ സഹായിക്കുകയാണ് വേണ്ടത്. ലക്ഷ്യത്തില്‍ ഭാഗ്യലക്ഷ്മിയോടൊപ്പം, മാര്‍ഗത്തില്‍ യോജിപ്പില്ല.
Keywords: Social media supporting and against Bhagyalakshmi, Kochi,Controversy,Social Media,Trending,Attack,Cinema,News,Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.