വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയിലെ രംഗങ്ങള്‍ ദിലീപിന് അറം പറ്റിയോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഈ വീഡിയോ, പീഡിപ്പിച്ചവനെ എന്തുചെയ്യണമെന്ന് ദിലീപ് തന്നെ ഇതില്‍ പറയുന്നത് കാണാം- വീഡിയോ
Jul 11, 2017, 13:32 IST
കൊച്ചി: (www.kvartha.com 11.07.2017) ദിലീപിന്റെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമ പൊട്ടി പാളീസായെങ്കിലും അതിലെ രംഗങ്ങള്‍ ഇപ്പോള്‍ ദിലീപിന് അറംപറ്റി. സോഷ്യല്‍ മീഡിയ സിനിമയിലെ രംഗങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ആ സിനിമയില്‍ ഏഴാം ബ്ലോക്കില്‍ പുതിയ ഒരു തടവുകാരന്‍ എത്തിയ വിവരമറിഞ്ഞ് കഥാപാത്രമായ ദിലീപ് പ്രതികരിക്കുന്നതാണ് രംഗം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കൊച്ചിനെ പീഡിപ്പിച്ചവനെ ഏഴാംബ്ലോക്കില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അവനെ സര്‍ക്കാര്‍ ചെലവില്‍ പാര്‍പ്പിക്കുന്നതിനുപകരം പൈപ്പ് മുറിച്ചുമാറ്റുന്നതുപോലെ മുറിച്ചുമാറ്റണമെന്നുമാണ് ഡയലോഗ്.
പിന്നീട് ഇവനെ തൂക്കിക്കൊല്ലണമെന്നും ദിലീപിന്റെ കഥാപാത്രം പ്രതികരിക്കുന്നു. ഗള്‍ഫിലാണെങ്കില്‍ ഇത്തരക്കാരെ തലവെട്ടിക്കൊല്ലുകയാണ് ചെയ്യുന്നതെന്നും ദിലീപിന്റെ കഥാപാത്രം വ്യക്തമാക്കുന്നു. നടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ദിലീപും ഈ പരാമര്‍ശത്തിന് അര്‍ഹനാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Also Read:
വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Social media criticized actor Dileep, Kochi, News, Social Network, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.