ആദ്യമൊന്നും കത്രീനയ്ക്ക് ചുംബിക്കാന്‍ അറിയില്ലായിരുന്നു, രണ്ട് മണിക്കൂര്‍ എടുത്താണ് ഒരു ചുംബനം നടത്തിയത്

 


മുംബൈ: (www.kvartha.com 31.03.2017) 2003 ലെ ബൂം എന്ന ചിത്രത്തിലൂടെയായിരുന്നു കത്രീന കൈഫിന്റെ അരങ്ങേറ്റം. ബിഗ് ബിയുടെയും ഗുല്‍ഷന്‍ ഗ്രോവറിന്റെയും കൂടെയായിരുന്നു ആ ചിത്രം. എന്നാല്‍ ചിത്രം പരാജയമായിരുന്നു. ഈ സിനിമയിലെ ഒരു ലിപ് ലോക് രംഗം ചിത്രികരിക്കാനായി കത്രീനയും ഗുല്‍ഷന്‍ ഗ്രോവറും ചിലവിട്ടതു രണ്ടു മണിക്കൂറായിരുന്നു.

തന്റെ ജീവിതത്തിലെ തന്നെ പ്രയാസം നിറഞ്ഞ ഒരു രംഗമായിരുന്നു അത് എന്നു ഗുല്‍ഷന്‍ പറയുന്നു. കത്രീനയുമായുള്ള പരിശീലന സമയത്ത് ആ വഴി വന്ന ബീഗ് ബിയാണു തനിക്കു കൂടുതല്‍ ധൈര്യം തന്നത്. ഇതോടെ തന്റെയുള്ളിലെ സമ്മര്‍ദ്ദം ഇല്ലാതായി. എന്നാല്‍ ആ സീനില്‍ നിറഞ്ഞു നിന്നതു കത്രീനയുടെ ആത്മവിശ്വസമായിരുന്നു എന്നും ഗുല്‍ഷന്‍ പറയുന്നു.

ആ സിനിമയ്ക്കു ശേഷം കത്രീന അതിവേഗം വലിയ നായികയായി വളര്‍ന്നു. എന്നാല്‍ നടിയുടെ ആദ്യ ചിത്രത്തെക്കുറിച്ച് അധികമാര്‍ക്കും വലിയ ധാരണ ഇല്ല. ആ രംഗം അഭിനയിക്കുമ്പോള്‍ താന്‍ ഒട്ടും സന്തുഷ്ടയായിരുന്നില്ല എന്നു കത്രീന പറഞ്ഞു. താരം ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനു കാമുകനായിരുന്ന സല്‍മാന്‍ ഖാന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. 

 ആദ്യമൊന്നും കത്രീനയ്ക്ക് ചുംബിക്കാന്‍ അറിയില്ലായിരുന്നു, രണ്ട് മണിക്കൂര്‍ എടുത്താണ് ഒരു ചുംബനം നടത്തിയത്

തുടര്‍ന്നു സിനിമയിലുള്ള ഇത്തരം സീനുകള്‍ നിര്‍മാതാക്കളെ നിര്‍ബന്ധിച്ചു ചിത്രങ്ങളില്‍ നിന്നു ഒഴിവാക്കാനും നടി ശ്രദ്ധിച്ചിരുന്നു. കത്രീനയ്ക്ക് ഈ ചിത്രത്തിനു ശേഷം മികച്ച വേഷങ്ങള്‍ കിട്ടി. തനിക്കും പ്രതിക്ഷിക്കാതെ മികച്ച വേഷങ്ങള്‍ കിട്ടി എന്നു ഗുല്‍ഷര്‍ പറയുന്നു. ഒരു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണു ഗുല്‍ഷര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Also Read:
പോലീസ് സ്ഥാപിച്ച സിസിടിവി ക്യാമറ തകര്‍ത്ത് മുക്കാല്‍ ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തിയതിന് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Smooching Katrina Kaif was very tough: Gulshan Grover, Mumbai, Cinema, Entertainment, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia