എസ്‌കെ 20: ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചു

 



ചെന്നൈ: (www.kvartha.com 22.03.2022) 'എസ്‌കെ 20' എന്ന് താല്‍ക്കാലികമായി പേരിട്ട ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചു. യുക്രേനിയന്‍ താരമായ മറിയ റ്യബോഷപ്കയാണ് നായിക. മറിയ റ്യബോഷപ്കയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്ത് 'എസ്‌കെ' 20 പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 

കെ വി അനുദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂടിംഗ് കരൈക്കുടിയിലാണ് നടക്കുന്നത്.  പ്രധാനപ്പെട്ട ഒരു കഥാപാത്രമായി സത്യരാജും നായകന്‍ ശിവകാര്‍ത്തികേയന് ഒപ്പം ചിത്രത്തിലുണ്ട്. എന്നാല്‍ എസ് കെ ചിത്രത്തില്‍ സത്യരാജ് അടക്കമുള്ള കഥാപാത്രങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ല. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 

'എസ്‌കെ 20' സിനിമ തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഷൂട് ചെയ്യുന്നത്. ഒരു തെലുങ്ക് ചിത്രം ഇതാദ്യമായിട്ടാണ് ശിവകാര്‍ത്തികേയന്റേതായി എത്താനിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'എസ്‌കെ 20' എത്തുക. 

എസ്‌കെ 20: ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചു


തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രേംഗി അമരെന്‍, പ്രാങ്ക്‌സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ശ്രീ വെങ്കടേശ്വരന്‍ സിനിമാസ് എല്‍എല്‍പിയാണ് 'എസ്‌കെ 20' നിര്‍മിക്കുന്നത്. സിബി ചക്രവര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോണ്‍' ആണ് ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. 'ഡോണ്‍' എന്ന ചിത്രം മെയ് 13ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. തിയറ്ററില്‍ തന്നെയാകും റിലീസ് എന്ന് ശിവകാര്‍ത്തികേയന്‍ അറിയിച്ചിരുന്നു.

Keywords:  News, National, India, Chennai, Actor, Cine Actor, Cinema, Actress, Entertainment, SK20: Ukrainian actress Maria Ryaboshapka welcomed on board as the female lead for Sivakarthikeyan starrer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia