കല്യാണ വീട്ടില്‍ കളിച്ച ഡാന്‍സിലൂടെ നവമാധ്യമങ്ങളില്‍ തരംഗമായ ആ കൊച്ചു ഡാന്‍സുകാരി ആറുവയസുകാരി വൃദ്ധി വിശാല്‍, വിഡിയോ
Mar 18, 2021, 08:58 IST
കൊച്ചി: (www.kvartha.com 18.03.2021) കഴിഞ്ഞ ദിവസങ്ങളില്‍ കല്യാണ വീട്ടില്‍ കളിച്ച ഡാന്‍സിലൂടെ നവമാധ്യമങ്ങളില്‍ തരംഗമായ ആ കൊച്ചു ഡാന്‍സുകാരി ആറുവയസുകാരി വൃദ്ധി വിശാല്‍. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയില്‍ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയില്‍ മനോഹരമാക്കിയത്.
സീരിയല്‍ താരം കൂടിയായ അഖില്‍ ആനന്ദിന്റെ വിവാഹവേദിയാണ് വൃദ്ധി ചുവടുവച്ചത്. യു കെ ജി വിദ്യാര്‍ത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. അല്ലു അര്‍ജുന്‍ നായകനായ 'അങ്ങ് വൈകുണ്ഠപുരത്ത്' എന്ന സിനിമയിലെ തരംഗമായ പാട്ടിനാണ് വൃദ്ധി വിശാല്‍ കല്യാണ വീട്ടില്‍ ചുവടുവച്ചത്. ഈ ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ഡാന്‍സ് വൈറലായതോടെ നിരവധി പേരാണ് ഈ കൊച്ചു മിടുക്കി ആരാണെന്ന അന്വേഷണവുമായി എത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.