Married | ഗായകനും റിയാലിറ്റി ഷോ താരവുമായ ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനായി; വധു സംവിധായകന്‍ സേതുവിന്റെ മകള്‍ അശ്വതി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) ഗായകനും റിയാലിറ്റി ഷോ താരവുമായ ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനായി. സംവിധായകന്‍ സേതുവിന്റെ മകള്‍ അശ്വതിയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹം.
Aster_MIMS

Married | ഗായകനും റിയാലിറ്റി ഷോ താരവുമായ ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനായി; വധു സംവിധായകന്‍ സേതുവിന്റെ മകള്‍ അശ്വതി

നടന്മാരായ ജയറാം, ഇന്ദ്രന്‍സ്, മണിയന്‍പിള്ള രാജു, റഹ് ാന്‍, സംവിധായകന്‍ ജോഷി, ടൊവിനോ തോമസ്, മംമ്ത മോഹന്‍ദാസ്, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി.

മേയ് 26നായിരുന്നു അശ്വതിയുടെയും ശ്രീനാഥിന്റെയും വിവാഹനിശ്ചയം. ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാന്തര ബിരുദ വിദ്യാര്‍ഥിയാണ് അശ്വതി.

ഏഷ്യാനെറ്റ് ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെയാണ് ശ്രീനാഥ് സംഗീത രംഗത്തെത്തിയത്. കഴിഞ്ഞ 12 വര്‍ഷമായി സ്റ്റേജ് ഷോകളില്‍ സജീവമാണ്. സംഗീതസംവിധാനത്തിലും ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീനാഥ്. ഒരു കുട്ടനാടന്‍ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ എന്നീ ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കി.

Keywords: Singer Sreenath Sivasankaran got married, Kochi, News, Marriage, Singer, Cinema, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia