SWISS-TOWER 24/07/2023

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 14.08.2020) കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. എം ജി എം ഹെല്‍ത്ത് കെയറില്‍ കഴിഞ്ഞ ഒരാഴ്ചയോളമായി ചികിത്സയില്‍ കഴിയുന്ന എസ് പി പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ്. 
Aster mims 04/11/2022

എസ് പിയുടെ ആരോഗ്യനിലയെ കുറിച്ച് എം ജി എം പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ;

കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആഗസ്ത് അഞ്ചിന് എം ജി എം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യന്റെ ആരോഗ്യ നില ആഗസ്ത് 13 മുതല്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം കഴിയുന്നത്.

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ആഗസ്ത് അഞ്ചിന് തനിക്ക് കൊറോണ വൈറസ് പിടിപെട്ടിരിക്കുന്ന വിവരം എസ് പി ഫേസ് ബുക്ക് വീഡിയോ കോളിലൂടെ തന്റെ ആരാധകരെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തൊണ്ട വേദനയും പനിയും തുടരുന്നതിനാല്‍ ആശുപത്രിയില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും വളരെ കുറഞ്ഞ അളവിലുള്ള വൈറസ് മാത്രമാണ് ഉള്ളതെന്നും പെട്ടെന്ന് ഭേദമാകുമെന്നും എസ് പി പറഞ്ഞിരുന്നു.

വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞാന്‍ മതിയെന്നും എന്നാല്‍ മറ്റുള്ളവരുടെ സുരക്ഷിതത്വം പരിഗണിച്ചാണ് ആശുപത്രിയിലേക്ക് മാറിയതെന്നും എസ് പി പറഞ്ഞിരുന്നു. ആരാധകരോട് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും അദ്ദേഹം പറഞ്ഞിരുന്നു.

വിവിധ ഭാഷകളിലായി 40,000ത്തോളം ഗാനങ്ങള്‍ ആലപിച്ച എസ് പി നിരവധി അവാര്‍ഡുകളും വാരിക്കൂട്ടിയിട്ടുണ്ട്. 

Keywords:  Singer SP Balasubrahmanyam who has COVID-19 is critical, on life support, Singer, Chennai, Hospital, Treatment, Doctors, Facebook, Protection, Health, Health and Fitness, Video Call, Cinema, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia