ഭക്ഷ്യ വിഷബാധ; ബോളിവുഡ് ഗായകന്‍ സോനു നിഗം ആശുപത്രിയില്‍

 


മുംബൈ: (www.kvartha.com 07.02.2019) ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗമിനെ ആശുപത്രിയില്‍ പ്രേശിപ്പിച്ചു. ഒഡീഷയിലെ ജയ്പൂരില്‍ വച്ച് ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതാണ് സോനുവിനു വിനയായത്.

മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്വന്തം ചിത്രം ഗായകന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ടത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും സോനു നിഗം പറയുന്നു. ചികിത്സ പുരോഗമിക്കുകയാണ്. ഉടന്‍ സുഖം പ്രാപിക്കുമെന്നും ജയ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും സോനു പറഞ്ഞു.

ഭക്ഷ്യ വിഷബാധ; ബോളിവുഡ് ഗായകന്‍ സോനു നിഗം ആശുപത്രിയില്‍

സുഖവിവരങ്ങള്‍ അന്വേഷിച്ച ആരാധകര്‍ക്കു നന്ദി. അലര്‍ജിക്കിടയാക്കുന്ന ഭക്ഷണങ്ങള്‍ ആരും കഴിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. തനിക്കു സീ ഫുഡ് അലര്‍ജിയാണ്. തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും സംഘത്തിനും നന്ദി പറയുന്നുവെന്നും സോനു നിഗം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Singer Sonu Nigam hospitalised over health scare, Mumbai, News, Cinema, Singer, Entertainment, Hospital, Treatment, Food, Social Network, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia