തിരുവനന്തപുരം: (www.kvartha.com 10.02.2021) പ്രശസ്ത ഗായകന്‍ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് 16 വര്‍മായി ചികില്‍സയിലായിരുന്നു.
എ എം രാജയുടെ ഗാനം ഗാനമേള വേദികളില്‍ ആലപിച്ചിരുന്ന നസീം, ജൂനിയര്‍ എ എം രാജ എന്നു വിളിക്കപ്പെട്ടിരുന്നു. ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ്, കൊച്ചിന്‍ ഓവേഷന്‍ കണ്‍സെര്‍ട്ട് തുടങ്ങിയ കലാസമിതികളിലൂടെയാണ് നസീം സംഗീത രംഗത്ത് ചുവടുറപ്പിക്കുന്നത്.

ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളില്‍ ഗാനം ആലപിച്ചിട്ടുണ്ട്. കെപിഎസിയുടെ അടക്കം നിരവധി നാടകങ്ങളിലും നസീം ഗാനമാലപിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.