യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം കൊണ്ട് പ്രസിദ്ധനായ ഗായകന്‍ അഭിജിത്ത് കൊല്ലം വിവാഹിതനാകുന്നു; വധു ഹ്രസ്വചിത്രങ്ങളിലെ നായിക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 19.09.2019) ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം കൊണ്ട് പ്രസിദ്ധനായ ഗായകന്‍ അഭിജിത്ത് കൊല്ലം വിവാഹിതനാകുന്നു. ഹ്രസ്വചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള വിസ്മയശ്രീയാണ് വധു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ചലച്ചിത്രഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും ശ്രദ്ധേയനായ ഗായകന്‍ അഭിജിത്തിന്റെ ശബ്ദത്തിന് യേശുദാസിന്റെ ശബ്ദവുമായി ഏറെ സാമ്യമുണ്ട്. ടൊറന്റോ ഇന്റര്‍നാഷനല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്‌സിലെ മികച്ച ഗായകനുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ അഭിജിത്തിനെ തേടിയെത്തിയിട്ടുണ്ട്.

 യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം കൊണ്ട് പ്രസിദ്ധനായ ഗായകന്‍ അഭിജിത്ത് കൊല്ലം വിവാഹിതനാകുന്നു; വധു ഹ്രസ്വചിത്രങ്ങളിലെ നായിക




വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ അഭിജിത്ത് തന്നെയാണ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയം ലളിതമായ ചടങ്ങ് ആയിരുന്നതിനാല്‍ ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞില്ലെന്നും വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കുമെന്നും അഭിജിത്തും വിസ്മയശ്രീയും ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അഭിജിത്തിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ടവരെ, ഞായറാഴ്ച എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു. ജീവിതത്തില്‍ എനിക്ക് കൂട്ടായി ഒരാള്‍ എത്തുകയാണ്. ഞഞായറാഴ്ച എന്റെ വിവാഹനിശ്ചയമായിരുന്നു. വിസ്മയശ്രീ എന്നാണ് കുട്ടിയുടെ പേര്. എന്റെ പ്രിയ സുഹൃത്തുക്കളും ഏവരും സദയം ക്ഷമിക്കണം. നിശ്ചയം ചെറിയ ഒരു ഫങ്ഷന്‍ മാത്രമായിരുന്നു. എല്ലാവരെയും അറിയിക്കുവാന്‍ സാധിച്ചില്ല. ക്ഷമിക്കുക. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകണം.

വിസ്മയശ്രീ ഫേയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

ദൈവത്തിന് നന്ദി. കഴിഞ്ഞ ഞായറാഴ്ച എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമായിരുന്നു. എന്റെ വിവാഹ നിശ്ചയം. എന്റെ ജീവിതത്തിന് തുണയായി ഒരാള്‍ വരികയാണ്. അഭിജിത്ത് വിജയന്‍. നല്ലൊരു ജീവിതം ഞങ്ങള്‍ക്ക് നയിക്കാന്‍ ദൈവം കാക്കട്ടെ. ആരോടും പറയാന്‍ പറ്റിയില്ല. ക്ഷമിക്കണം. കുടുംബക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാവരെയും വിവാഹത്തിന് വിളിക്കാട്ടോ. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Singer Kollam Abijith engagement, Kollam, News, Singer, Marriage, Facebook, Post, Cinema, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia