പാട്ടുകൾ വലിച്ചു നീട്ടിപ്പാടുന്നതിനു വിമർശനങ്ങൾ നേരിട്ടതിനോടു പ്രതികരിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ

 


കൊച്ചി: (www.kvartha.com 01.03.2021) പഴയ പാട്ടുകൾ വലിച്ചു നീട്ടിപ്പാടുന്നതിനു വിമർശനങ്ങൾ നേരിട്ട ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. ഇപ്പോഴിതാ അതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഹരീഷ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഗായകന്‍ നിലപാട് വ്യക്തമാക്കിയത്.

ഈയിടെ ഹരീഷിനെപ്പോലെയുള്ള യുവഗായകർ പാട്ടുകൾ വലിച്ചു നീട്ടിപ്പാടുന്ന രീതി ശരിയല്ലെന്ന് ഒരു അഭിമുഖത്തിൽ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞിരുന്നു. ദേവാങ്കണങ്ങൾ കൈവിട്ടു പാടിയാൽ തനിക്കിഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹരീഷ് ശിവരാമകൃഷ്ണൻ രംഗത്തെത്തിയത്. അതിനൊപ്പം തന്നെ അദ്ദേഹം പാട്ട് വിഡിയോ പങ്കുവച്ചിട്ടുമുണ്ട്.

ദേവാങ്കണങ്ങൾ - ശ്രീ യേശുദാസ്, ജോൺസൻ മാഷ്, ശ്രീ കൈതപ്രം ദാമോദരൻ. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ പാട്ട് കാസറ്റിലാക്കി അച്ഛൻ കൊണ്ടു വരുന്നത്. കല്യാണി രാഗത്തിന്റെ ഇതു വരെ കേൾക്കാത്ത മാനങ്ങൾ ജോൺസൺ മാസ്റ്റർ എന്നാ മഹാനായ സംഗീതജ്ഞൻ നമുക്കു മുന്നിൽ കാഴ്ചവച്ച ഈ അപൂർവ സൃഷ്ടിയുടെ രണ്ടാമത്തെ ചരണം ആണ്. വളരെ സൂക്ഷ്മമായ സ്വര വ്യതിയാനത്തിലൂടെ അദ്ദേഹം മറ്റൊരു രാഗത്തിന്റെ അംശം കൊണ്ട് വരുന്നത്. എത്ര തവണ ഇതു ആവർത്തിച്ചു കേട്ടു കാണും എന്നറിയില്ല. ദാസേട്ടന്റെ ഗംഭീര ശബ്ദം കർണാടക ഹിന്ദുസ്ഥാനി ശൈലികളിൽ അനായാസം പ്രവഹിക്കുന്ന ഈണം.

പാട്ടുകൾ വലിച്ചു നീട്ടിപ്പാടുന്നതിനു വിമർശനങ്ങൾ നേരിട്ടതിനോടു പ്രതികരിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ

പത്മശ്രീ കൈതപ്രം ദാമോദരൻ അവർകൾ എത്ര മനോഹരമായി ആണ് ആ മീറ്ററിൽ വരികൾ അണിയിച്ചിരിക്കുന്നത്. സംഗീതത്തിൽ അത്രയും പാടവം ഉള്ള ഒരു കവിക്കു മാത്രം ചെയ്യാനാവുന്ന ഒന്ന്. ഇതിനെയൊരു സിനിമ ഗാനമായി മാത്രം കാണുന്നതിനേക്കാൾ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അത്യപൂർവ സൃഷ്ടി എന്നു പറയാതെ വയ്യ.

ഇതിനു മുൻപും ഈ പാട്ട് പാടാൻ ശ്രമിച്ചിട്ടുണ്ട്, ഈ ജീവിത കാലം മുഴുവനും പാടുകയും ചെയ്യും. ഓരോ തവണ പാടുമ്പോഴും എനിക്ക് കിട്ടുന്നത് ഒരു പുതിയ അനുഭവം. ജഗന്നാഥൻ തമ്പുരാൻ പറയുന്ന പോലെ - 'അടുക്കും തോറും അകലം കൂടുന്ന മഹാ സാഗരം, സംഗീതം’. – ഹരീഷ് ശിവരാമകൃഷ്ണൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.

Keywords:  News, Singer, Song, Film, Entertainment, Cinema, Kerala, State, Kochi, Singer Harish Sivaramakrishnan, Harish Sivaramakrishnan, Criticism, Singer Harish Sivaramakrishnan responds to criticism for dragging out songs.   
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia