SWISS-TOWER 24/07/2023

ഫേസ്ബുക്കിലൂടെ യേശുദാസിന്റെ പേരും ഉള്‍പ്പെടുത്തി അസഭ്യവര്‍ഷം നടത്തിയ ആള്‍ക്ക് ഗായിക അമൃത സുരേഷിന്റെ മറുപടി

 


ADVERTISEMENT

(www.kvartha.com 18.09.2016) ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ അസഭ്യം പറഞ്ഞയാള്‍ക്ക് ഗായിക അമൃത സുരേഷിന്റെ മറുപടി. ഗായകന്‍ യേശുദാസിന്റെ പേരും ഉള്‍പ്പെടുത്തി കൊണ്ടാണ് ഒരു ആരാധകന്‍ അമൃതയ്ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയത്. അതിന് അമൃത ചുട്ട മറുപടിയും നല്‍കി. തനിക്കെതിരെയുള്ള പോസ്റ്റ് വളരെ വേദനാജനകമാണ്. ആദ്യം ഈ പോസ്റ്റ് അവഗണിക്കാമെന്നായിരുന്നു താന്‍ കരുതിയത്. എന്നാല്‍ ഇപ്പോള്‍ ഇത് പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കുന്നതാണ് ശരിയെന്ന് തോന്നിയതുകൊണ്ടാണ് പ്രസിദ്ധീകരിക്കുന്നത്.

പോസ്റ്റിനെതിരെ സംസാരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഒരു സ്ത്രീക്കും ഈ അവസ്ഥ സംഭവിക്കരുത്. സ്ത്രീകളെ ബഹുമാനിക്കാന്‍ ശ്രമിക്കുക. നാമെല്ലാവരും അമ്മയുടെ ഉദരത്തില്‍ നിന്നു വന്നവരാണ്. ഈ വൃത്തികെട്ട കമന്റില്‍ യേശുദാസ് സാറിനെ വലിച്ചിഴച്ചത് ഒട്ടും ശരിയായില്ലെന്നും അമൃത പറഞ്ഞു.

നടന്‍ ബാലയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് ഒരാള്‍ അമൃതയെ തെറിവിളിച്ച് അധിക്ഷേപിച്ചത്. 2010ലാണ് ബാലയും അമൃതയും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ചു മാസം മുന്‍പ് കലൂര്‍ കുടുംബകോടതിയില്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പിച്ചിരുന്നു. അടുത്തിടെ കോടതിയുടെ കൗണ്‍സിലിംഗിന് വേണ്ടിയും ഇരുവരും ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് അമൃതയുടെ ഫേസ്ബുക്ക് പേജില്‍ ചിലര്‍ തെറിവിളിയുമായി സ്ഥിരമായി എത്തിയത്. ആദ്യം അവഗണിച്ചെങ്കിലും തുടര്‍ച്ചയായി അസഭ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അമൃത പ്രതികരിച്ചത്.

ഫേസ്ബുക്കിലൂടെ യേശുദാസിന്റെ പേരും ഉള്‍പ്പെടുത്തി അസഭ്യവര്‍ഷം നടത്തിയ ആള്‍ക്ക് ഗായിക അമൃത സുരേഷിന്റെ മറുപടി

Keywords: Singer Amrutha Suresh, Facebook post, Actor, Bala, Respect, Family Court, Marriage, Women, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia