(www.kvartha.com 28.07.2017) കിടിലന്‍ ഫോട്ടോ ഷൂട്ടുമായി ഗായിക അമൃത സുരേഷ്. മനോഹരമായ ശബ്ദവും ആലാപനവും മാത്രമല്ല മോഡലിങും തനിക്കു നന്നായി ചേരുമെന്നു കാണിച്ചിരിക്കയാണ് അമൃത സുരേഷ്. അമൃത സുരേഷിനെ മോഡലാക്കി ഫോര്‍വേര്‍ഡ് മാഗസിന്‍ തയ്യാറാക്കിയ ഫോട്ടോ ഷൂട്ട് അത്രയ്ക്കും മനോഹരമാണ്. ഇന്‍ഡോ- വെസ്‌റ്റേണ്‍ സ്‌റ്റൈലില്‍ കിടിലന്‍ ലുക്കിലാണ് അമൃത അണിഞ്ഞൊരുങ്ങിയത്. തീര്‍ത്തും വ്യത്യസ്തമായ ആഭരണങ്ങളും വസ്ത്രവുമണിഞ്ഞ അമൃത കാണുന്നവരുടെയെല്ലാം ഇഷ്ടം നേടും. ജിന്‍സണ്‍ എബ്രഹാം ആണ് അമൃതയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഒരു സ്വപ്നം യാഥാര്‍ഥ്യമായതിന്റെ ത്രില്ലിലാണ് താനെന്ന് അമൃത പറയുന്നു.
ഫോട്ടോ ഷൂട്ടില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് അമൃത പറയുന്നത് ഇങ്ങനെയാണ്; തന്റെ കുറേ നാളത്തെ ആഗ്രഹമായിരുന്നു ഒരു മാഗസിന് വേണ്ടി കവര്‍ ഫോട്ടോഷൂട്ട് ചെയ്യണമെന്നത്. അത് അതിന്റേതായ സമയത്ത് എന്നെ തേടി വന്നു എന്നു തന്നെ പറയണം. ഒരു സുഹൃത്ത് വഴിയാണ് ഈ അവസരമൊരുങ്ങിയത് എന്നാണ്.
ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് ലഭിച്ച പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അമൃതയുടെ മറുപടി ഇങ്ങനെയായിരുന്നു. ജീവിതത്തില്‍ എന്തു കാര്യം ഞാന്‍ ചെയ്താലും പലപ്പോഴും സോഷ്യല്‍മീഡിയയിലെ പ്രതികരണം എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരിക്കും. അതൊന്നും നെഗറ്റീവ് ആയി കാണുന്നില്ല. എന്നെ സംബന്ധിച്ച് അതൊരു ഊര്‍ജമാണെന്നായിരുന്നു അമൃതയുടെ മറുപടി.
ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രശസ്തയാകുന്നത്. പത്തോളം ചലച്ചിത്രങ്ങളില്‍ പാടിയ അമൃതയുടെ ഏറ്റവും ഹിറ്റ് ഗാനം ആഗതന്‍ എന്ന ചിത്രത്തിലെ മുന്തിരി പൂവിന്‍ വര്‍ണജാലം എന്ന പാട്ടാണ്. അനിയത്തിയോടൊപ്പം ചേര്‍ന്നു രൂപീകരിച്ച അമൃതം ഗമയ എന്ന ബാന്‍ഡുമായി ഇപ്പോള്‍ അമൃത സജീവമാണ് . 'അണയാതെ' എന്നു പേരുള്ള ഒരു മ്യൂസിക് വിഡിയോയും അടുത്തിടെ അമൃത പുറത്തിറക്കിയിരുന്നു. അമൃത തന്നെ ചിട്ടപ്പെടുത്തിയ ഗാനമാണിത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ അമൃത പാടിയ കവര്‍ വേര്‍ഷനുകള്‍ പലതും വൈറലാണ്.

Also Read:
പോലീസിനെ നിലക്ക് നിര്‍ത്താന്‍ നടപടി സ്വീകരിക്കണം: എ അബ്ദുര്‍ റഹ് മാന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Singer Amrutha Suresh gets a stunning makeover, Asianet, Entertainment, Social Network, Cinema, Singer, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.