ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും ലക്ഷങ്ങളുടെ കാര്‍ ലോണ്‍ എടുത്ത് തട്ടിപ്പ് നടത്തി; നടി സിന്ധുമേനോനും സഹോദരനുമെതിരെ കേസ്, സഹോദരനും കാമുകിയും അറസ്റ്റില്‍

 


ബംഗളൂരു: (www.kvartha.com 10.03.2018) ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും ലക്ഷങ്ങളുടെ കാര്‍ ലോണ്‍ എടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടി സിന്ധുമേനോനും സഹോദരനുമെതിരെ കേസ്. ബംഗളൂരുവിലെ ആര്‍എംസി യാര്‍ഡ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് ലോണ്‍ തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

  ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും ലക്ഷങ്ങളുടെ കാര്‍ ലോണ്‍ എടുത്ത് തട്ടിപ്പ് നടത്തി; നടി സിന്ധുമേനോനും സഹോദരനുമെതിരെ കേസ്, സഹോദരനും കാമുകിയും അറസ്റ്റില്‍

അതേസമയം സിന്ധു മേനോന്റെ സഹോദരനും സഹോദരന്റെ കാമുകി നാഗേശ്വരിയും അറസ്റ്റിലായിട്ടുണ്ട്. കേസിലെ മറ്റു പ്രതികളായ ഇന്ദിര മേനോന്‍, സുധ രാജശേഖര്‍ എന്നിവരെ പോലീസ് തിരയുകയാണ്. ഇവര്‍ ഒളിവിലാണ്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 36.78 ലക്ഷം കാര്‍ ലോണ്‍ എടുത്തശേഷം തിരിച്ചടച്ചില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.

Keywords: Sindhu Menon Named First Accused In Bank Cheating Case, Bangalore, News, Corruption, Bank, Actress, Case, Arrest, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia