വനിതാമതിലിന് മഞ്ജുവാര്യര്‍ 'ഒടി'വച്ചെന്നു സിന്ധു ജോയി; നടിയുടെ നിലപാട് മാറ്റം ദേശീയ അംഗീകാരങ്ങള്‍ക്ക് വേണ്ടിയെന്നും വിമര്‍ശനം
Dec 17, 2018, 12:45 IST
കോട്ടയം: (www.kvartha.com 17.12.2018) എല്‍ ഡി എഫ് സര്‍ക്കാരിന്റെ വനിതാ മതിലിനുള്ള പിന്തുണ പിന്‍വലിച്ച നടി മഞ്ജു വാര്യര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിന്ധു ജോയി രംഗത്ത്. വനിതാ മതിലിനു മഞ്ജുവാര്യര്‍ 'ഒടി' വയ്ക്കുമ്പോള്‍ എന്ന തലക്കെട്ടില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിന്ധുവിന്റെ വിമര്‍ശനം.
ആദ്യം പിന്തുണ പ്രഖ്യാപിക്കുകയും പിന്നീടു പിന്‍വലിക്കുകയും ചെയ്തതു മഞ്ജുവിന്റെ അവസരവാദമാണെന്നു സിന്ധു കുറ്റപ്പെടുത്തുന്നു. ദേശീയതലത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകളും അംഗീകാരങ്ങളും അതിന്റെ ആരവങ്ങളുമാണു നിലപാടുമാറ്റത്തിനു പിന്നിലെന്നു സിന്ധുവിന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
മഞ്ജുവിനു പ്രതിരോധ മതില്‍ തീര്‍ത്തു പിറവിയെടുത്ത വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയെയും പാര്‍വതി എന്ന നടിയേയും മഞ്ജു തള്ളിപ്പറഞ്ഞുവെന്നും സിന്ധു കുറ്റപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
വനിതാമതിലിന് മഞ്ജുവാര്യര്‍ 'ഒടി'വെക്കുമ്പോള്‍
മലയാളിയുടെ 'പെണ്ണത്ത'ത്തിന്റെ പ്രതീകമായി കുറേനാളായി വാഴ്ത്തപ്പെടുന്നുണ്ട് മഞ്ജു വാര്യര്‍; പ്രത്യേകിച്ചും അവരുടെ രണ്ടാംവരവിനുശേഷം! 'വിമന്‍ ഇന്‍ സിനിമ കളക്ടീവ്' എന്ന പെണ്‍കൂട്ടായ്മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതില്‍ പണിയാനായിരുന്നു എന്നതാണ് സത്യം.
നടി ആക്രമിക്കപ്പെട്ട സംഭവം അതിനൊരു 'വഴിമരുന്ന്' ആയെന്നുമാത്രം. നാല്‍പതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; പുറത്തുവന്ന് ഭള്ളുപറഞ്ഞത് അതിലേറെ കഷ്ടം. മഞ്ജുവിനെ പ്രതിരോധിക്കാനിറങ്ങിയ കഴിവുള്ളൊരു നടി ആ ഉദ്യമത്തില്‍ ബലിയാടായി; പാര്‍വതി. മഞ്ജുവിനേക്കാള്‍ ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു പ്രതിഭ. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവള്‍ ഇപ്പോള്‍; അവസരങ്ങളും നന്നേ കുറവ്.
'വനിതാ മതില്‍' ആണ് ഈ പെണ്ണൊരുത്തി ഇപ്പോള്‍ തള്ളിപ്പറയുന്ന സംഭവം.
'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക', അതാണ് മഞ്ജുവിന്റെ സ്വഭാവം. മഞ്ജുവിന്റെ ഒരു വിഡിയോ യൂട്യൂബില്‍ കിടന്ന് കറങ്ങുന്നുണ്ട് : 'നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീപുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം.' ഇതായിരുന്നു ആഹ്വാനം!
നേരം ഇരുട്ടിവെളുത്തപ്പോള്‍ ആയമ്മ നിലപാട് മാറ്റി ഫേസ്ബുക്കില്‍ കുറിപ്പിറക്കി: 'സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണു വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല....പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.'
അസലൊരു രാഷ്ട്രീയം ഈ നിലപാട് മാറ്റത്തിനു പിന്നിലുണ്ട്, ദേശീയതലത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകള്‍, അംഗീകാരങ്ങള്‍, അതിന്റെ ആരവങ്ങള്‍. ഇതിനെ വേണമെങ്കില്‍ അവസരവാദമെന്നും വിളിക്കാം.
വനിതാമതിലിനുമുണ്ട് രാഷ്ട്രീയം. അത് വെറും ചെങ്കൊടിയുടെ മാത്രം രാഷ്ട്രീയമാണെന്ന് ഞാന്‍ കരുതുന്നില്ല. അത് പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ്, നവോത്ഥാനത്തിന്റെ രാഷ്ട്രീയമാണ്; ഒപ്പം ഫാഷിസത്തിനെതിരായ പോരാട്ടമാണ്.
കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളെ 'ഒടി'വെക്കാന്‍ ശ്രമിക്കരുത്, അത് ആരായാലും...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sindhu Joy slams Manju Warrier over women's wall, Kottayam, News, Cinema, Entertainment, Facebook, Post, Controversy, Criticism, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.