പൂച്ചക്കണ്ണും നീട്ടിവളര്‍ത്തിയ മുടിയും ജാകറ്റും ധരിച്ച് വിനീത് കുമാര്‍; 'സൈമണ്‍ ഡാനിയലി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 22.03.2021) നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ 'പൂച്ചക്കണ്ണന്‍ വിനീത്' വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്. സാജന്‍ ആന്റണി ചിത്രമായ 'സൈമണ്‍ ഡാനിയലി'ലൂടെയാണ് വിനീത് കുമാര്‍ വീണ്ടും തിരശീലയിലെത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു സ്റ്റൈലിഷ് ത്രില്ലറാകും ചിത്രമെന്നാണ് അണിയറയില്‍ നിന്നും പുറത്തു വരുന്ന റിപോര്‍ട്ടുകള്‍. പൂച്ചക്കണ്ണും നീട്ടിവളര്‍ത്തിയ മുടിയും ജാകറ്റും ധരിച്ച് വിനീത് കുമാര്‍; 'സൈമണ്‍ ഡാനിയലി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Aster mims 04/11/2022 നീട്ടിവളര്‍ത്തിയ മുടിയും ജാകറ്റും ഒക്കെ ധരിച്ച് സ്‌റ്റൈലന്‍ ലുക്കിലാണ് വിനീതിന്റെ തിരിച്ചുവരവ്. അദൃശ്യതയിലല്ല ലോകത്തിന്റെ രഹസ്യമെന്നും കാണാന്‍ കഴിയുന്ന കാര്യങ്ങളിലാണ് ലോകത്തിന്റെ യഥാര്‍ത്ഥ രഹസ്യം നിലകൊള്ളുന്നതെന്നും ഉള്ള അടിക്കുറിപ്പോടെയാണ് ഫഹദ് ഫാസില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

മൈഗ്രേസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാകേഷ് കുര്യാകോസ് നിര്‍മിക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ സാജന്‍ ആന്റണി തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക.

പൂച്ചക്കണ്ണും നീട്ടിവളര്‍ത്തിയ മുടിയും ജാകറ്റും ധരിച്ച് വിനീത് കുമാര്‍; 'സൈമണ്‍ ഡാനിയലി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Keywords:  ‘Simon Daniel’ poster to be unveiled by Fahadh Faasil, Kochi, News, Cinema, Actor, Facebook, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia