ഗൗതം മേനോന്‍ ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേകോവറില്‍ ചിമ്പു; കുറച്ചത് 15 കിലോ, ചിത്രം വൈറല്‍
Aug 15, 2021, 15:46 IST
ചെന്നൈ: (www.kvartha.com 15.08.2021) തമിഴ് നടന്‍ ചിമ്പുവിന്റെ രൂപമാറ്റമാണ് ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചാ വിഷയം. ചിമ്പുവിന്റെ പുത്തന്‍ മേകോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമ ലോകം. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'വെന്തു തനിന്തത് കാട്' എന്ന ചിത്രത്തിനായാണ് ചിമ്പുവിന്റെ രൂപമാറ്റം.
വിണ്ണൈതാണ്ടി വരുവായ, അച്ചം എന്‍പത് മടമയ്യട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൗതം മേനോന്‍-ചിമ്പു ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഫസ്റ്റ് ലുക് പോസ്റ്റെറും ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ തിരിച്ചെണ്ടൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായാണ് റിപോര്‍ടുകള്‍.
ആഗസ്റ്റ് 13നാണ് രൂപമാറ്റം വ്യക്തമാക്കുന്ന രണ്ട് ചിത്രങ്ങള്‍ ചിമ്പു തന്റെ സാമൂഹിക മാധ്യമ അകൗണ്ടുകളിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിമ്പു ചിത്രത്തിനായി 15 കിലോ ഭാരം കുറച്ചെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. മുന്‍പ് ശരീര ഭാരം കൂടിയ താരം അടുത്തിടെ റിലീസിനെത്തിയ ഈശ്വരന്‍, ചിത്രീകരണം പുരോഗമിക്കുന്ന മാനാട് എന്നീ ചിത്രങ്ങള്‍ക്കായി 55 കിലോയോളം പല ഘട്ടങ്ങളിലായി കുറച്ചിരുന്നു.
നാല് നിര്‍മാതാക്കള്‍ക്ക് ചിമ്പു കുടിശ്ശിക നല്‍കാനുണ്ടെന്ന് പരാതി ഉയര്‍ന്നതോടെ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ഫിലിം എപ്ലോയീസ് ഫെഡറേഷന്‍ സൗത്ത് ഇന്‍ഡ്യയും ചിത്രവുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. നിര്‍മാതാവ് ഇശാരി ഗണേഷ് കുടിശ്ശിക തീര്‍ക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായിരുന്നു.
വെങ്കട്പ്രഭു ഒരുക്കിയ 'മാനാട്' ആണ് ചിമ്പുവിന്‍േറതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
Keywords: News, National, India, Chennai, Entertainment, Cinema, Actor, Cine Actor, Social Media, Simbu undergoes major physical transformation for Vendhu Thanindhathu Kaadu, Viral pic#Atman #SilambarasanTR #VendhuThanindhathuKaadu pic.twitter.com/NoJ9VjEGKs
— Silambarasan TR (@SilambarasanTR_) August 13, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.