SWISS-TOWER 24/07/2023

അമ്മയും മകളും സുഖമായിരിക്കുന്നു; അച്ഛനായ സന്തോഷം പങ്കുവച്ച് സിദ്ധാര്‍ഥ് ഭരതന്‍

 


ADVERTISEMENT


കൊച്ചി: (www.kvartha.com 23.07.2020) നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് പെണ്‍കുഞ്ഞ് ജനിച്ചു. സിദ്ധാര്‍ഥ് തന്നെയാണ് ഈ സന്തോഷവാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം പോസ്റ്റില്‍ കുറിച്ചു. 2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാര്‍ഥിന്റെയും സുജിനയുടെയും വിവാഹം.

അമ്മയും മകളും സുഖമായിരിക്കുന്നു; അച്ഛനായ സന്തോഷം പങ്കുവച്ച് സിദ്ധാര്‍ഥ് ഭരതന്‍

സംവിധായകന്‍ ഭരതന്റേയും നടി കെ പി എസി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍. 'നമ്മള്‍' എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥ് ഭരതന്‍ സിനിമയില്‍ എത്തുന്നത്.

അച്ഛന്‍ സംവിധാനം ചെയ്ത നിദ്രയുടെ റീമേക്കിലൂടെ സിദ്ധാര്‍ത്ഥ് സംവിധാനത്തിലേക്ക് കടന്നു. പിന്നീട് ദിലീപിനെ നായകനാക്കി ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ സംവിധാനം ചെയ്തു. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്കയാണ് സിദ്ധാര്‍ത്ഥിന്റെ മൂന്നാമത്തെ ചിത്രം. 2015 ല്‍ നടന്ന കാര്‍ ആക്‌സിഡന്റിന് ശേഷമായിരുന്നു മൂന്നാമത്തെ ചിത്രം. അപകടത്തില്‍ പരിക്കേറ്റ് ഏറെ നാള്‍ വിശ്രമത്തില്‍ ഉണ്ടായിരുന്നു താരം.
 
Keywords: News, Kerala, Entertainment, Cine Actor, Cinema, Actor, Facebook, Social Network, Father, Entertainment, New Born Child, Sidharth Bharathan became father of girl child
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia