'നീ എന്നും ഞങ്ങളുടെ അഭിമാനമായിരിക്കും'; സഹോദരിമാരുടെ ഏക സഹോദരനായിരുന്ന സുശാന്തിനൊപ്പമുള്ള കുട്ടിക്കാലത്തെ ഓര്‍മ്മചിത്രങ്ങള്‍ പങ്കുവച്ച് ശ്വേത സിംഗ് കൃതി

 



മുംബൈ: (www.kvartha.com 04.08.2020) ആശംസകളും ആഘോഷങ്ങളും ഇല്ലാത്ത ലോകത്തേക്ക് പോയ പ്രിയസഹോദരന്‍ സുശാന്ത് സിംഗിനൊപ്പമുള്ള ഓര്‍മ്മചിത്രങ്ങള്‍ പങ്കുവച്ച് സഹോദരി ശ്വേത സിംഗ് കൃതി. രക്ഷാബന്ധന്‍ ദിനത്തിലാണ് സുശാന്തിന്റെ സഹോദരി മരിച്ചു കഴിഞ്ഞ് ഏറെ നാളായിട്ടും മറക്കാനാവാത്ത സഹോദരോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ചത്. സുശാന്ത് സഹോദരിമാര്‍ക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ശ്വേത പങ്കുവച്ചിരിക്കുന്നത്. ''നീ എന്നും ഞങ്ങളുടെ അഭിമാനമായിരിക്കും'' എന്ന് ശ്വേത തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.

'നീ എന്നും ഞങ്ങളുടെ അഭിമാനമായിരിക്കും'; സഹോദരിമാരുടെ ഏക സഹോദരനായിരുന്ന സുശാന്തിനൊപ്പമുള്ള കുട്ടിക്കാലത്തെ ഓര്‍മ്മചിത്രങ്ങള്‍ പങ്കുവച്ച് ശ്വേത സിംഗ് കൃതി

രണ്ടു സഹോദരിമാരുടെ ഏക സഹോദരനായിരുന്നു സുശാന്ത്. സഹോദരിമാര്‍ ചേര്‍ന്ന് സുശാന്തിന്റെ കയ്യില്‍ രാഖി കെട്ടുന്നതിന്റെ ചിത്രങ്ങളില്‍ സുശാന്തിന്റെ അമ്മയേയും കാണാം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സുശാന്തിന്റെ കുട്ടിക്കാലം മുതലുള്ള ഓര്‍മകളും ശ്വേത പങ്കുവച്ചിരുന്നു. പങ്കിടുമ്പോള്‍ സങ്കടം കുറയുന്നുവെന്ന് പറയാറുണ്ട്, അതുകൊണ്ടാണ് ഞാന്‍ ഈ ഓര്‍മ പങ്കുവയ്ക്കുന്നത് എന്ന മുഖവുരയോടെ ആയിരുന്നു ശ്വേതയുടെ ആ കുറിപ്പ്.
 
Keywords:  News, National, India, Mumbai, Entertainment, Actor, Cinema, Bollywood, Photo, Instagram, Social Network, Shweta Singh Kirti remembers Sushant Singh Rajput on Raksha Bandhan: You were, are and always will be our pride
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia