അനിയേട്ടൻ പോയിട്ട് ഒരു വർഷമായി, ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു; നടൻ അനിൽ മുരളിയുടെ ഓർമയിൽ ശ്വേതാ മേനോൻ

 


കൊച്ചി: (www.kvartha.com 30.07.2021) മലയാളികളുടെ പ്രിയപ്പെട്ട വില്ലൻ നടന്‍ അനില്‍ മുരളി ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്നു. മലയാളികൾക്ക് ഓർത്ത് വെയ്ക്കാൻ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 2002-ലെ വാൽക്കണ്ണാടി എന്ന സിനിമയിലെ വില്ലൻ വേഷം അദ്ദേഹത്തെ വളരെ പ്രശസ്തനാക്കിയിരുന്നു.

ഇപ്പോഴിതാ അനില്‍ മുരളിയെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് നടി ശ്വേതാ മേനോൻ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർചാ വിഷയം. പരസ്‍പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നുവെന്നാണ് അനിൽ മുരളിയെ കുറിച്ച് ശ്വേതാ മേനോൻ പറയുന്നത്.

അനിയേട്ടൻ പോയിട്ട് ഒരു വർഷമായി, ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു; നടൻ അനിൽ മുരളിയുടെ ഓർമയിൽ ശ്വേതാ മേനോൻ

'അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമായി. ഒരുപാട് അദ്ദേഹത്തെ മിസ് ചെയ്യുന്നു. എന്റെ സഹോദരനാണ്. ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു'. ശ്വേതാ മേനോന്‍ പറഞ്ഞു.

'കന്യാകുമാരിയില്‍ ഒരു കവിത' എന്ന സിനിമയിലൂടെ 1993ലാണ് അനില്‍ മുരളി വെള്ളിത്തിരിയിലെത്തിയത്. 'ദൈവത്തിന്റെ വികൃതികള്‍' എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാണിക്യകല്ല്, ബാബാ കല്യാണി, നസ്രാണി, പുതിയമുഖം തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ സിനിമകള്‍. തമിഴ് സിനിമകളിലും അനില്‍ മുരളി അഭിനയിച്ചിട്ടുണ്ട്.


Keywords:  News, Kerala, States, Facebook Post, Facebook, Actor, Entertainment, Cinema, Film, Shweta Mohan, Shweta Mohan Facebook post on actor Anil Murali.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia