വിവാഹ മോചനവാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണെന്ന് ശ്വേതാ മേനോന്‍

 


(www.kvartha.com 02.11.2016) താന്‍ അടുത്ത വിവാഹ മോചന വാര്‍ത്തയ്ക്കായി കാത്തിരിക്കയാണെന്ന് നടി ശ്വേതാ മേനോന്‍. ശ്വേതാ മേനോന്‍ വിവാഹ മോചിതയായി എന്ന വാര്‍ത്ത അടിക്കടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ഇതിനോട് പ്രതികരിക്കുകയായിരുന്നു ശ്വേത. ആദ്യമൊക്കെ വ്യാജ വാര്‍ത്തയോട് ശ്വേത മേനോനും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് കണ്ട് ചിരിക്കുകയാണെന്നാണ് ശ്വേത പറയുന്നത്.

അവസാനം ഞാന്‍ വിവാഹ മോചിത ആയത് കഴിഞ്ഞ ജൂണിലാണ്. ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ ഷാജോണാണ് ഈ വാര്‍ത്ത തനിക്ക് കാണിച്ചു തന്നത്.

 ഇതു കണ്ട് ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടിലുള്ള ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് കാര്യം പറഞ്ഞു. ഇപ്പോള്‍ അടുത്ത വിവാഹ മോചനം എന്നാണെന്ന് കാത്തിരിക്കലാണ് ഞങ്ങളുടെ പ്രധാന തമാശയെന്നും ശ്വേത പറയുന്നു.

വിവാഹ മോചനവാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണെന്ന് ശ്വേതാ മേനോന്‍

Keywords:  Shweta Menon clarifies about her divorce, Sreevalsan Menon, Social Network, Husband, Phone call, Actress, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia