SWISS-TOWER 24/07/2023

ആരാധകരെ ഞെട്ടിച്ച് ശ്രീയ സരണ്‍; കുഞ്ഞ് പിറന്ന കാര്യം ഏകദേശം ഒരു വർഷത്തിന് ശേഷം ഏവരെയും അറിയിച്ച് താരം; വിഡിയോ

 


ADVERTISEMENT

മുംബൈ: (www.kvartha.com 12.10.2021) സ്വന്തം വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുന്നവരായിരിക്കും മിക്ക സിനിമാതാരങ്ങളും. സിനിമാവിശേഷങ്ങള്‍ കൂടാതെ വര്‍കൗട് വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ ആഘോഷങ്ങളും അനുഭവങ്ങളുമെല്ലാം താരങ്ങൾ പങ്കുവയ്ക്കാറുണ്ട്.

എന്നാൽ ചുരുക്കം ചിലർ ഇത്തരം കാര്യങ്ങളൊന്നും പുറത്തുപറയാതെ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.

അത്തരത്തിലൊരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർചാ വിഷയം, ഗര്‍ഭകാലത്തും, കുഞ്ഞുണ്ടായി ഏതാണ്ട് ഒരു വര്‍ഷത്തേക്കും ഇക്കാര്യത്തെ കുറിച്ച് തുറന്നു പറയാതെ, പെട്ടെന്നൊരു ദിവസം കുഞ്ഞിനൊപ്പമുള്ള വീഡിയോയും പങ്കുവച്ച് സന്തോഷവിവരം ആരാധകരെ അറിയിച്ച് ഞെട്ടിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ നടിയായ ശ്രീയ സരണ്‍.
Aster mims 04/11/2022

ആരാധകരെ ഞെട്ടിച്ച് ശ്രീയ സരണ്‍; കുഞ്ഞ് പിറന്ന കാര്യം ഏകദേശം ഒരു വർഷത്തിന് ശേഷം ഏവരെയും അറിയിച്ച് താരം; വിഡിയോ

ഭര്‍ത്താവ് ആന്‍ഡ്ര്യൂവിനൊപ്പം ബാര്‍സലോണയിലായിരുന്നു ശ്രീയയുടെ താമസം. ഇക്കഴിഞ്ഞ ജൂണില്‍ ഇരുവരും മുംബൈയിലേക്ക് താമസം മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ 2020 ലോക്ഡൗണ്‍ സമയത്ത് താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും പെണ്‍കുഞ്ഞാണ് തങ്ങള്‍ക്ക് ജനിച്ചതെന്നും വീഡിയോ സഹിതം ശ്രീയ അറിയിച്ചിരിക്കുകയാണ്.

ഗര്‍ഭകാലത്ത് ഭര്‍ത്താവിനൊപ്പമുള്ള ചിത്രവും അതുപോലെ ഇപ്പോള്‍ കുഞ്ഞിനൊപ്പമുള്ള വീഡിയോയുമെല്ലാം ഒരുമിച്ച് ചേര്‍ത്താണ് പങ്കിട്ടിരിക്കുന്നത്.

Keywords:  News, Mumbai, Entertainment, Actor, Social Media, Actress, Cinema, Film, Instagram, Top-Headlines, Shriya Saran, Shriya Saran Announces Big News That She Is Blessed With A Baby Girl.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia