SWISS-TOWER 24/07/2023

പരാഗ് അഗര്‍വാള്‍ തന്റെ സുഹൃത്തും സഹപാഠിയും; ട്വിറ്റെറിന്റെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിച്ച് ഗായിക ശ്രേയ ഘോഷാല്‍

 


മുംബൈ: (www.kvartha.com 01.12.2021) സമൂഹമാധ്യമമായ ട്വിറ്റെറിന്റെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്‍ഡ്യന്‍ വംശജന്‍ പരാഗ് അഗര്‍വാള്‍ തന്റെ സുഹൃത്താണെന്നു വെളിപ്പെടുത്തി ഗായിക ശ്രേയ ഘോഷാല്‍. മുംബൈയില്‍ ജനിച്ച പരാഗ്, അറ്റോമിക് എനര്‍ജി സെന്‍ട്രല്‍ സ്‌കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. അന്ന് സഹപാഠിയായിരുന്നു ശ്രേയ ഘോഷാല്‍.
Aster mims 04/11/2022

പരാഗ് അഗര്‍വാള്‍ തന്റെ സുഹൃത്തും സഹപാഠിയും; ട്വിറ്റെറിന്റെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിച്ച് ഗായിക ശ്രേയ ഘോഷാല്‍

ആത്മസുഹൃത്തിന്റെ പുതിയ തുടക്കത്തിന് ആശംസകള്‍ നേര്‍ന്ന് ശ്രേയ ഘോഷാല്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

ശ്രേയയുടെ കുറിപ്പ് ഇങ്ങനെ:

'പരാഗ്, നിന്നെക്കുറിച്ച് അങ്ങേയറ്റം അഭിമാനം തോന്നുകയാണിപ്പോള്‍. ഞങ്ങള്‍ക്കിതു മഹത്തായ ദിനമാണ്. നിന്റെ വിജയം ആഘോഷിക്കുന്നു'.

ആഹാരാപ്രിയന്‍, യാത്രാപ്രേമി, ഗവേഷകന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് ശ്രേയ ഘോഷാല്‍ പരാഗിനു നല്‍കുന്നത്. ഗായികയുടെ ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായയുടെയും സുഹൃത്താണ് പരാഗ്. മൂവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്.

Keywords:  Shreya Ghoshal's fans dig up her connection with Parag Agrawal after he becomes new Twitter CEO, see their pics together, Mumbai, News, Singer, Twitter, Social Media, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia