മകന് കൂട്ടായി തൊട്ടരികില്‍ വളര്‍ത്തുനായ ഷെര്‍ലോക് ഇരിക്കുന്നതിന്റെ ക്യൂട് ചിത്രം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാല്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 06.07.2021) മകന്‍ ദേവ്യാന്റെ അരികില്‍ വളര്‍ത്തുനായ ഷെര്‍ലോക് ഇരിക്കുന്നതിന്റെ ക്യൂട് ചിത്രം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാല്‍. ദേവ്യാന്റെ ഉത്തമനായ ജ്യേഷ്ഠനാവുകയാണ് ഷെര്‍ലോക് എന്നാണ് ചിത്രം പങ്കുവച്ച് ശ്രേയ കുറിച്ചത്. ശ്രേയയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലായി. സിനിമാസംഗീതരംഗത്തെ നിരവധി പ്രമുഖരാണ് പ്രതികരണങ്ങളുമായെത്തിയത്.
Aster_MIMS

മകന് കൂട്ടായി തൊട്ടരികില്‍ വളര്‍ത്തുനായ ഷെര്‍ലോക് ഇരിക്കുന്നതിന്റെ ക്യൂട് ചിത്രം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാല്‍

ഷെര്‍ലോകിന് ദേവ്യാന്റെ ചേട്ടനായി സ്ഥാനക്കയറ്റം കിട്ടിയെന്നാണ് ശ്രേയ ഘോഷാലിന്റെ അടുത്ത സുഹൃത്തും ഗായികയുമായ നീതി മോഹന്‍ കുറിച്ചത്.

ശ്രേയയുടെ നായ ഷെര്‍ലോക് സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതനാണ്. നായയുടെ ചിത്രങ്ങളും വിഡിയോകളും ഗായിക ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്. ഗര്‍ഭകാലത്ത് ശ്രേയ ഷെര്‍ലോകിനെ കുറിച്ചെഴുതിയ സമൂഹമാധ്യമ പോസ്റ്റ് വൈറലായിരുന്നു. വീട്ടില്‍ കുഞ്ഞ് പിറക്കാന്‍ പോകുന്ന കാര്യം നായ മനസിലാക്കിയിട്ടുണ്ടെന്നും അവനും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നുമായിരുന്നു ശ്രേയയുടെ കുറിപ്പ്.

ഇപ്പോള്‍ കുഞ്ഞിന്റെ അരികിലിരിക്കുന്ന ഷെര്‍ലോകിന്റെ ചിത്രവും വൈറലായിക്കഴിഞ്ഞു. മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. ആദ്യ കണ്‍മണിയെ വരവേറ്റതിന്റെ സന്തോഷം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് മകനെ ചേര്‍ത്തുപിടിച്ചുള്ള മനോഹര ചിത്രവും ഗായിക പങ്കുവച്ചിരുന്നു.

Keywords:  Shreya Ghoshal shares the cute picture of her son along with pet, Mumbai, News, Singer, Child, Dog, Social Media, Cinema, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia