4 വര്‍ഷത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് താരം ശ്രദ്ധ കപൂറും രോഹന്‍ ശ്രേഷ്ഠയും വേര്‍പിരിയുന്നുവെന്ന് റിപോര്‍ട്; ഇനിയും കഥകള്‍ പോരട്ടേന്ന് നടി
Mar 25, 2022, 11:34 IST
മുംബൈ: (www.kvartha.com 25.03.2022) ബോളിവുഡ് നടി ശ്രദ്ധ കപൂറും കാമുകനും സെലിബ്രിറ്റി ഫോടോഗ്രാഫറുമായ രോഹന്‍ ശ്രേഷ്ഠയും നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം വേര്‍പിരിഞ്ഞതായി റിപോര്‍ട്. എന്നാല്‍ ഇരുവരും ബന്ധം അവസാനിപ്പിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
അടുത്തിടെ ശ്രദ്ധയുടെ ജന്മദിന ആഘോഷം ഗോവയില്‍ നടന്നപ്പോള്‍ രോഹന്‍ ഉണ്ടായിരുന്നില്ലെന്ന് ചില സിനിമാ വെബ്സൈറ്റുകള്‍ റിപോര്‍ട് ചെയ്യുന്നു. ജനുവരി മുതല്‍ ശ്രദ്ധയും രോഹനും തമ്മില്‍ അകല്‍ച്ചയിലായിരുന്നെന്നും ഫെബ്രുവരിയില്‍ അവര്‍ വേര്‍പിരിഞ്ഞെന്നും റിപോര്‍ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ചില്‍ ഇരുവരും മാലിദ്വീപില്‍വച്ചാണ് ശ്രദ്ധയുടെ ജന്മദിനം അടിച്ചുപൊളിച്ചത്. ആഘോഷത്തിന്റെ നിരവധി ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിരുന്നു. രണ്ട് പേരും നല്ല സന്തോഷത്തിലായിരുന്നു. ചിത്രങ്ങളിലൊന്നില്‍ ശ്രദ്ധ പിറന്നാള്‍ കേക് മുറിക്കുന്നതും രോഹന്‍ അവളെ പിന്നില്‍ നിന്ന് ആലിംഗനം ചെയ്യുന്നതും കാണാമായിരുന്നു.
ശ്രദ്ധയും രോഹനും തങ്ങളുടെ പ്രണയം പരസ്യമാക്കിയില്ലെങ്കിലും, പരസ്യമായി പലതവണ അവര്‍ കലഹിച്ചിരുന്നു. അതിനിടയിലും താമസിയാതെ ഇരുവരും വിവാഹിതരാകുമെന്ന വാര്‍ത്തകളും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. കുട്ടിക്കാലം മുതലേ രണ്ട് പേരും നല്ല സുഹൃത്തുക്കളാണ്. ഇരുവരുടെയും വീട്ടുകാരും നല്ല ബന്ധത്തിലാണ്.
വേര്‍പിരിയല്‍ കിംവദന്തികള്‍ക്കിടയില്‍ കാട്ടുതീപോലെ പടരുമ്പോഴും ശ്രദ്ധ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ഒരു മനോഹരമായ ചിത്രം പങ്കിട്ടിട്ട് 'ഇനിയും കഥകള്‍ പോരട്ടെ' എന്ന് അവള്‍ അടിക്കുറിപ്പും നല്‍കി.
ലവ് രഞ്ജന്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനൊപ്പം ശ്രദ്ധയും അഭിനയിക്കുകയാണ്. കൂടാതെ, പങ്കജ് പരാശറിന്റെ 'ചാല്‍ബാസ് ഇന്‍ ലന്‍ഡന്‍', വിശാല്‍ ഫൂറിയയുടെ 'നാഗിന്‍' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
അറിയപ്പെടുന്ന സെലിബ്രിറ്റി ഫോടോഗ്രാഫറാണ് രോഹന്റെ അച്ഛന്‍, രാകേഷ് ശ്രേഷ്ഠ. അമ്മ ജീന്‍ റോഡ്രിഗസ് എയര്‍ ഇന്‍ഡ്യയില്‍ എയര്‍ ഹോസ്റ്റസായിരുന്നു.
Keywords: News, National, India, Mumbai, Bollywood, Actress, Cinema, Social Media, Entertainment, Report, Shraddha Kapoor And Rohan Shrestha Break-Up After 4 Years Of Dating
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.