ലോക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഷൂടിംഗ്; വര്‍കലയില്‍ സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.06.2021) കോവിഡ് വ്യാപനം തടയുന്നതിന് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ, വര്‍കലയില്‍ സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍. ലോക് ഡൗണ്‍ ലംഘനം നടത്തി സീരിയലിന്റെ ഷൂടിംഗ് നടത്തിയതിനാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ലോക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഷൂടിംഗ്; വര്‍കലയില്‍ സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന താരങ്ങളും പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് റിസോര്‍ടില്‍ ഷൂടിങ് നടത്തുന്ന വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. റിസോര്‍ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്തു.

കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്രവ്യാപനം സംഭവിച്ചതിനെ തുടര്‍ന്ന് ഷൂടിങ് ഉള്‍പെടെ ആള്‍ക്കൂട്ടം കൂടാന്‍ സാധ്യതയുള്ള പരിപാടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സര്‍കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെ ഷൂടിങ് തുടര്‍ന്നവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

Keywords:  Shooting in violation of lockdown control; Serial actors arrested in Varkala, Thiruvananthapuram, News, Television, Cinema, Actor, Actress, Arrested, Police, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia