കാജല്‍ അഗര്‍വാളിനെ നേരിട്ട് കണ്ട് പരിചയപ്പെടുത്താമെന്ന് നിര്‍മാതാവ്; ബിസിനിസുകാരന്റെ മകന് നഷ്ടമായത് മുക്കാല്‍ കോടി
Aug 1, 2019, 16:51 IST
ചെന്നൈ: (www.kvartha.com 01.08.2019) തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിനെ നേരിട്ട് കണ്ട് പരിചയപ്പെടുത്താമെന്ന നിര്‍മാതാവിന്റെ ചതിക്കുഴിയില്‍ പെട്ട് യുവാവിന് നഷ്ടമായത് മുക്കാല്‍ കോടി രൂപ. ഒടുവില്‍ പണവും മാനവുമെല്ലാം നഷ്ടമാകുമെന്ന ഭയത്താല്‍ യുവാവ് ആത്മഹത്യയ്ക്കും ശ്രമിച്ചു.
കാജലിന്റെ കടുത്ത ആരാധകനായ യുവാവിനെ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോയുടെ വ്യാജനെ ഉണ്ടാക്കി തമിഴ് നിര്‍മാതാവ് ശരവണ കുമാര്‍എന്ന ഗോപാല കൃഷ്ണനാണ് പറ്റിച്ചത്. കാജല്‍ അഗര്‍വാളിനെ നേരിട്ട് കണ്ട് പരിചയപ്പെടുത്താന്‍ അവസരം നല്‍കാം എന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഒടുവില്‍ പണം നഷ്ടമായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ വീട്ടുകാര്‍ വിവരം അറിയുകയും പിതാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് രാമനാഥപുരം പോലീസ് നിര്‍മാതാവിനെ അറസ്റ്റ് ചെയ്തു.
ചെന്നൈ അശോക് നഗറിലെ ലോഡ്ജില്‍ വച്ചാണ് പ്രതിയായ നിര്‍മാതാവ് ഗോപാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. രാമനാഥപുരത്തെ വലിയൊരു ബിസിനനസുകാരന്റെ മകനാണ് ഇയാളുടെ ചതിയില്‍പെട്ടത്. താന്‍ വഞ്ചിക്കപ്പെട്ടതറിഞ്ഞ് ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണ് സംഭവം വീട്ടുകാരും അറിയുന്നത്. കാജലിനെ നേരിട്ട് പരിചയപ്പെടുത്താം എന്നുപറഞ്ഞ് യുവാവില്‍ നിന്നും നിര്‍മാതാവ് തട്ടിയെടുത്തത് 75 ലക്ഷം രൂപയാണ്.
തന്റെ മകനെ ദിവസങ്ങളായി കാണാനില്ലെന്ന പരാതിയിലാണ് പിതാവ് പോലീസിനെ സമീപിക്കുന്നത്. മറ്റു വിവരങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ പോലീസ് നിയമിച്ചിരുന്നു. ഇതിനിടെ ഒരാഴ്ച മുമ്പ് താന്‍ ആത്മഹത്യയ്‌ക്കൊരുങ്ങുകയാണെന്ന് പറഞ്ഞ് യുവാവ് പിതാവിനെ ഫോണില്‍ വിളിച്ചിരുന്നു.
ഈ നമ്പറിലൂടെയാണ് യുവാവിന്റെ ലൊക്കേഷന്‍ പോലീസ് കണ്ടെത്തിയത്. സംഭവത്തിനുശേഷം കൊല്‍ക്കത്തയിലേയ്ക്കായിരുന്നു യുവാവ് ഒളിച്ചോടിയത്. അവിടെ എത്തി യുവാവിനെ കണ്ടെത്തിയ പോലീസ് പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
നടിമാരെ നേരിട്ട് കാണാന്‍ സാധിക്കുന്ന വെബ്‌സൈറ്റിനെ പറ്റി സുഹൃത്തുക്കള്‍ വഴിയാണ് താന്‍ അറിയുന്നതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. അങ്ങനെ ഒരുമാസം മുമ്പ് ഇതുപോലൊരു വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ശ്രമിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന സമയത്താണ് ഫോണിലേയ്ക്ക് ഒരുകോള്‍ വരുന്നത്.
തന്റെ കൈയ്യില്‍ നടിമാര്‍ ഉണ്ടെന്നും ഇഷ്ടമുള്ള നടിമാരെ തെരഞ്ഞെടുക്കാനായി ഫോട്ടോ അയച്ചുതരാമെന്നും അയാള്‍ പറഞ്ഞു. ഇതിനായി അമ്പതിനായിരം രൂപ ആദ്യം ഓണ്‍ലൈനായി അടക്കണമെന്നും അറിയിച്ചു.
അയച്ചുതന്ന ഫോട്ടോകളില്‍ നിന്നും യുവാവ് കാജല്‍ അഗര്‍വാളിന്റെ ചിത്രമാണ് തെരഞ്ഞെടുത്തത്. അതിനു ശേഷം തന്റെ പേരും മറ്റു വിവരങ്ങളുമെല്ലാം സൈറ്റിലൂടെ കൈമാറി. പിന്നീട് അയാള്‍ യുവാവിനെ വിളിച്ച് വീണ്ടും 50,000 ആവശ്യപ്പെട്ടു. നടിയെ നേരിട്ട് കാണിക്കാം എന്നായിരുന്നു വാഗ്ദാനം.
എന്നാല്‍ പണം അയച്ചതിനുശേഷം നടിയെ കാണിക്കാതെ അശ്ലീല സൈറ്റുകളുടെ ലിങ്കുകള്‍ മാത്രമാണ് നിര്‍മാതാവ് അയച്ചുനല്‍കിയിരുന്നത്. ഇതോടെ താന്‍ ചതിക്കപ്പെട്ടെന്ന് യുവാവ് തിരിച്ചറിഞ്ഞു. ഇതില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് വിചാരിച്ചപ്പോള്‍ 75 ലക്ഷം രൂപ തന്നില്ലെങ്കില്‍ തന്റെ കോള്‍ വിവരങ്ങളും വെബ്‌സൈറ്റ് ലിങ്കും പരസ്യപ്പെടുത്തുമെന്നും വീട്ടുകാരുടെ മുന്നില്‍ നാണംകെടുത്തുമെന്നും പറഞ്ഞ് നിര്‍മാതാവ് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതോടെ 75 ലക്ഷം രൂപ യുവാവ് ഓണ്‍ലൈനായി അയച്ചുകൊടുക്കുകയായിരുന്നു. താന്‍ വഞ്ചിക്കപ്പെട്ടതിന്റെ വിഷമത്തില്‍ യുവാവ് കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടുകയും പിന്നീട് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.
ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് അതിന്റെ ഉടമ ഒരു സംവിധായകന്റേതാണെന്ന് തിരിച്ചറിഞ്ഞു. പുതുമുഖ സംവിധായകന്‍ മണികണ്ഠന്റേത് ആയിരുന്നു ആ അക്കൗണ്ട്. എന്നാല്‍ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിര്‍മാതാവ് ശരവണ കുമാര്‍ ആണെന്നും അയാള്‍ പോലീസിന് മൊഴി നല്‍കി. അങ്ങനെയാണ് ശരവണകുമാര്‍ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണനെ പോലീസ് പിടികൂടുന്നത്. പ്രതിയില്‍ നിന്നും 10 ലക്ഷം രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shocking: A Kajal Aggarwal fanatic lost Rs 75 lakhs!, chennai, News, Cinema, Entertainment, Actress, Cheating, Police, Arrested, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.