SWISS-TOWER 24/07/2023

Shilpa Shetty | വിമാനത്താവളത്തിലേക്ക് പോകുന്ന വഴി ബസില്‍ വ്യായാമം ചെയ്ത് ശില്‍പ ഷെട്ടി; ആവേശത്തോടെ കയ്യടിച്ച് ആരാധകര്‍

 


മുംബൈ: (www.kvartha.com) വിമാനത്താവളത്തിലേക്ക് പോകുന്ന വഴി ബസില്‍ വ്യായാമം ചെയ്ത് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ആവേശത്തോടെ കയ്യടിച്ച് ആരാധകര്‍. യാത്രയ്ക്കിടയിലുള്ള വ്യായാമത്തിന്റെ വീഡിയോ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്. 

ഡെനിം ബ്ലേസറും ഡെനിം പാന്റും ധരിച്ച താരം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ആളൊഴിഞ്ഞ ബസില്‍ വ്യായാമം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഒരു ഫാഷന്‍ വീകില്‍ റാംപില്‍ നടന്ന ശേഷം നാട്ടിലേക്ക് പോവുകയായിരുന്നു താരം.

വ്യായാമത്തിന്റെ വീഡിയോ പങ്കിട്ടുകൊണ്ട്, താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ഇങ്ങനെ:

ബസില്‍ ആളില്ലാത്തതിനാല്‍ 'തിങ്കളാഴ്ച യാത്രയുടെ തുടക്കം നന്നായി'. താരം പുള്‍ അപുകളും പുഷ് അപുകളും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

വീഡിയോ കണ്ട് നടന്‍ അമിത് സാദ് പറഞ്ഞത് ഇങ്ങനെ:

'ഇനി കാണുമ്പോള്‍ നമുക്ക് ഇതില്‍ ചിലത് ചെയ്യാം.'

'അപകടകരമാണ്' എന്നായിരുന്നു ഒരു ആരാധകന്‍ കുറിച്ചത്. 'നിങ്ങള്‍ ശരിക്കും ഒരു പ്രചോദനമാണ്. ' എന്ന് മറ്റൊരാള്‍ പ്രതികരിച്ചു,

ശില്‍പ ഷെട്ടി തന്റെ യോഗ ചിത്രങ്ങളും വീഡിയോകളും പ്രചോദനാത്മക സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ പതിവായി പങ്കിടാറുണ്ട്. സ്ഥിരമായ വ്യായാമം എങ്ങനെയാണ് ശരീരക്ഷമതയുടെ ഭാഗമാകുന്നത് എന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ശില്‍പ പങ്കുവെച്ചിരുന്നു.

'പരിശീലനമാണ് വിജയത്തിന്റെ രഹസ്യം'. സ്ഥിരതയോടെ വ്യായാമം ചെയ്താല്‍, കരുത്തരാകും. നിങ്ങളുടെ വ്യക്തിപരമോ തൊഴില്‍പരമോ ആയ ജീവിതത്തിലായാലും വ്യായാമകേന്ദ്രത്തിലെ ശീലങ്ങളിലായാലും ലക്ഷ്യം നേടിയെടുക്കാന്‍ സ്ഥിരമായ പരിശീലനം തന്നെ വേണം!

ഇത് പരീക്ഷിച്ചുനോക്കൂ, 21 ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും. മന്ത്രങ്ങള്‍ വ്യായാമത്തിന് മാത്രമല്ല, ജീവിക്കാനും ഉള്ളതാണ് എന്നും ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് താരം കുറിച്ചു.
Aster mims 04/11/2022

Shilpa Shetty | വിമാനത്താവളത്തിലേക്ക് പോകുന്ന വഴി ബസില്‍ വ്യായാമം ചെയ്ത് ശില്‍പ ഷെട്ടി; ആവേശത്തോടെ കയ്യടിച്ച് ആരാധകര്‍


 

 Keywords: 'Monday motivation on the go': Shilpa Shetty works out in bus on way to catch a flight, fans call her 'inspirational', Mumbai, News, Actress, Bollywood, Social Media, Video, National, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia