കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനൊപ്പം നൃത്തചുവടുകളുമായി മരുമകള്‍ ഷിബാനി ദണ്ഡേക്കര്‍; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Feb 23, 2022, 14:56 IST
മുംബൈ: (www.kvartha.com 23.02.2022) തന്റെ പുതിയ മരുമകള്‍ക്കൊപ്പം നൃത്തം ചെയ്ത് കവിയും ഗാനരചയിതാവുമായ ഷിബാനി ദണ്ഡേകര്‍. ഭര്‍തൃപിതാവ് ജാവേദ് അക്തറിനൊപ്പം നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഷിബാനിയാണ് പങ്കുവച്ചിരിക്കുന്നത്.
നടനും ചലച്ചിത്ര നിര്‍മാതാവുമായ ഫര്‍ഹാന്‍ അക്തറും കാമുകിയും ഓസ്‌ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറും തമ്മിലുള്ള വിവാഹം ഫെബ്രുവരി 19 നായിരുന്നു കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹം സംബന്ധിച്ച് ഫര്‍ഹാന്‍ തന്നെയാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടത്.
ഷബാന ആസ്മിയുടെയും ജാവേദ് അക്തറിന്റെയും ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍വച്ചായിരുന്നു ചടങ്ങ്. ഖണ്ടാലയിലെ സുകൂണിലാണ് ഇരുവരും വിവാഹിതരായത്. 23 നാണ് വിവാഹ വാര്‍ത്ത ഫര്‍ഹാന്‍ പുറത്തുവിടുന്നത്. തുടര്‍ന്ന് ഷിബാനി ദണ്ഡേക്കര്‍ തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലടക്കം പേര് ഷിബാനി ദണ്ഡേക്കര്‍ അക്തര്‍ എന്നാക്കി മാറ്റിയിട്ടുണ്ട്. 2018 മുതലാണ് ഷിബാനി ദണ്ഡേക്കറും ഫര്‍ഹാന്‍ അക്തറും പ്രണയത്തിലാകുന്നത്.
ഫെബ്രുവരി 17 വ്യാഴാഴ്ച തങ്ങളുടെ വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ച ഇരുവരും ഫെബ്രുവരി 19 ന് വിവാഹിതരാകുന്നതിന് മുമ്പ് മറ്റുചടങ്ങുകളും നടത്തിയിരുന്നു. 2017 ല്‍ ആദ്യ ഭാര്യ അധുനയുമായി വേര്‍പിരിഞ്ഞ ഫര്‍ഹാന് രണ്ടു കുട്ടികളുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.