സൈനികന്റെ ജീവിത കഥ പറയുന്ന 'ഷേര്‍ഷാ' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു; കാര്‍ഗില്‍ യുദ്ധത്തില്‍ ജ്വലിക്കുന്ന ഓര്‍മയായ ക്യാപ്റ്റന്‍ വിക്രം ബത്രയായി സിദ്ധാര്‍ഥ് മല്‍ഹോത്ര
Jul 26, 2021, 10:42 IST
മുംബൈ: (www.kvartha.com 26.07.2021) കാര്‍ഗില്‍ യുദ്ധത്തില്‍ ജ്വലിക്കുന്ന ഓര്‍മ
യായ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന 'ഷേര്‍ഷാ' ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന പുതിയ സിനിമയാണ് ഷേര്‍ഷാ. ഓഗസ്റ്റ് 12ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.
യായ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന 'ഷേര്‍ഷാ' ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന പുതിയ സിനിമയാണ് ഷേര്‍ഷാ. ഓഗസ്റ്റ് 12ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.
ഇന്‍ഡ്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിഷ്ണുവര്‍ദ്ധന്‍ ആണ്. വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരന്‍ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കും. വിക്രം ബത്രയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര സിനിമയ്ക്കായി തയ്യാറായത്. സന്ദീപ ശ്രീവാസ്തവയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
ബയോഗ്രാഫികല്‍ ആക്ഷന്‍ വാര്‍ ചിത്രമായിട്ടാണ് ഷെര്‍ഷാ എത്തുക. കാര്‍ഗില്‍ യുദ്ധത്തില്‍ വീരോചിതമായ പോരാട്ടം നടത്തിയ വിക്രം ബത്രക്ക് മരണാനന്തരബഹുമതിയായി പരമവീര ചക്രം ലഭിച്ചിരുന്നു. ബില്ല, സര്‍വം തുടങ്ങിയ തമിഴ് ചിത്രങ്ങളൊരുക്കിയ വിഷ്ണുവര്‍ധന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്.
കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ ജീവന്‍ നല്‍കിയും സ്വരാജ്യത്തെ സംരക്ഷിച്ച 527 ധീര സൈനികരെ ഓര്‍ക്കുകയാണ് രാഷ്ട്രം. രാജ്യം പരംവീര്‍ ചക്ര നല്‍കി ആദരിച്ച ഈ ധീരരില്‍ ഒരാളാണ് കാര്‍ഗില്‍ യുദ്ധത്തിലെ ഹീറോ ക്യാപ്റ്റന്‍ വിക്രം ബത്ര. യുദ്ധത്തിനിടെയേറ്റ പരിക്ക് വകവയ്ക്കാതെ ശത്രുപാളയം തകര്‍ത്ത് മുന്നേറിയ ക്യാപ്റ്റന്‍ ബത്ര സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.