ആദ്യത്തെ ഏഷ്യന്‍ സൂപെര്‍ ഹീറോ പടം 'ഷാങ് ചീ' ട്രെയിലര്‍ ഇറങ്ങി; ഇന്ത്യയില്‍ 7 പ്രാദേശിക ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുമെന്ന് റിപോര്‍ട്
Apr 21, 2021, 10:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 21.04.2021) മാര്‍വലിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യത്തെ ഏഷ്യന്‍ സൂപെര്‍ ഹീറോ പടത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ഷാങ് ചീ അന്റ് ദ ലെജന്റ് ഓഫ് ദ ടെന്‍ റിംഗ്‌സ് ട്രെയിലറാണ് ഇറങ്ങിയത്. ചൊവ്വാഴ്ച യാണ് പടത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ ഏഴു പ്രാദേശിക ഭാഷകളില്‍ ചിത്രം ഇറങ്ങുമെന്നാണ് റിപോര്‍ട്

ചൈനീസ് വംശജനായ 'ഷാങ് ചീ' എന്ന സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്നത് കനേഡിയന്‍ ചൈനീസ് നടനായ സിമൂ ലീയുവാണ്. ലീയുവിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുകും ട്രെയിലറും പുറത്തുവിട്ടത്.
ക്രൈസി റിച്ച് ഏഷ്യന്‍സ് പോലുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് ലീയു. 2021 സെപ്തംബര്‍ 3നായിരിക്കും ചിത്രം തീയറ്ററുകളില്‍ എത്തുക. ഡെസ്റ്റില്‍ ഡാനിയല്‍ ക്രിട്ടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.