ഷെയ്‌ൻ നിഗം നായകനാവുന്ന പുതിയ ചിത്രത്തിന് പേരിട്ടു: ശ്രദ്ധയാകർഷിച്ച് ടൈറ്റിൽ ലുക് പോസ്റ്റർ

 


കൊച്ചി: (www.kvartha.com 03.04.2021) ഷെയ്‌ൻ നിഗം നായകനാവുന്ന പുതിയ ചിത്രത്തിന് പേരിട്ടു. 'ബർമുഡ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ടി കെ രാജീവ് കുമാർ ആണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും ശനിയാഴ്ച രാവിലെ 11 മണിക്ക് ട്രിവാൻഡ്രം ക്ലബിലെ ഹാൾ 1-ൽ വച്ച് നടന്നു.

24 ഫ്രെയിംസിൻ്റെ ബാനറിൽ സി കെ സൂരജ്, സി ജെ ബിജു, എൻ എം ബാദുഷ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഏപ്രിൽ നാലിന് ചിത്രീകരണം തുടങ്ങുന്ന 'ബർമുഡ'യുടെ ലൊകേഷൻ പൂർണമായും തിരുവനന്തപുരമാണ്. ചിത്രത്തിൻ്റേതായി ഇറക്കിയ ടൈറ്റിൽ ലുക് പോസ്റ്ററുകൾ ഇതിനോടകം തന്നെ ഏറെ ശ്രദ്ധയാകർഷിച്ചു.

ചിത്രത്തിൽ വിനയ് ഫോർട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ, കോട്ടയം നസീർ, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ശെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിൽ ഉണ്ട്.

ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഇന്ദുഗോപന്‍ എന്നാണ്. ഇന്ദുഗോപനെന്ന കഥാപാത്രം സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വായുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്തുന്നിന്നാണ് സിനിമയുടെ കഥ വികസിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോർടാണ്.

ഷെയ്‌ൻ നിഗം നായകനാവുന്ന പുതിയ ചിത്രത്തിന് പേരിട്ടു: ശ്രദ്ധയാകർഷിച്ച് ടൈറ്റിൽ ലുക് പോസ്റ്റർ

തീര്‍ത്തും നര്‍മ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ രചന നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്നത്തിൻ്റെ അസോസിയേറ്റായി പ്രവർത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയുടെ ക്യാമറ ചെയ്യുന്നത്.

ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ- രാജീവ് കോവിലകം, സൗണ്ട് ഡിസൈനർ- അജിത് ഏബ്രഹാം, വിഷ്വൽ ഡിസൈനർ- മുഹമ്മദ് റാസി, കോസ്റ്റ്യൂം ഡിസൈനർ- സമീറ സനീഷ്, മേകപ്- അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ രാജേഷ് & ഷൈനി ബെഞ്ചമിൻ,

അസോസിയേറ്റ് ഡയറക്ടർ- അഭി കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ, കൊറിയോഗ്രഫി - പ്രസന്ന സുജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂടീവ്- ഹർഷൻ പട്ടാഴി, പ്രൊഡക്ഷൻ മാനേജർ- നിധിൻ ഫ്രെഡി, പിആർഒ- പി ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ഹരി തിരുമല എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Keywords:  News, Kerala, State, Entertainment, Film, Cinema, Malayalam, Actor, Actress, Director, Shane Nigam's new movie Bermuda title poster released.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia