ഷെയ്ന്‍ നിഗത്തിനെ ഇതരഭാഷാ സിനിമകളിലും സഹകരിപ്പിക്കരുത്; ദക്ഷിണേന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബറിന്റെ കത്ത്

 


കൊച്ചി: (www.kvartha.com 11.12.2019) ഷെയ്ന്‍ നിഗത്തിനെ ഇതരഭാഷാ സിനിമകളിലും സഹകരിപ്പിക്കരുതെന്ന് ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു. സിനിമാ സംഘടനകളുടെ കൂട്ടായ്മയായ ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനു ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തു നല്‍കി. ഇതനുസരിച്ച് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണു വിലക്ക് ഏര്‍പ്പെടുത്തുക.

ഷെയ്ന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രതികരണം ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. ഷെയിനിന്റെ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തിയില്ലാതാക്കിയെന്നു നിര്‍മാതാക്കള്‍ പറഞ്ഞു. ഷെയ്ന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം സംഘടനാതലത്തില്‍തന്നെ രമ്യമായി പരിഹരിക്കുന്നതിനു പകരം സര്‍ക്കാരിനെക്കൂടി ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അമ്മ, ഫെഫ്ക സംഘടനകളുടെ പിന്‍മാറ്റം എന്നാണു സൂചന.

ഷെയ്ന്‍ നിഗത്തിനെ ഇതരഭാഷാ സിനിമകളിലും സഹകരിപ്പിക്കരുത്; ദക്ഷിണേന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബറിന്റെ കത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, film, Kochi, Cinema, Actor, Cine Actor, Discussion, Shane Nigam Issue; Film chamber's letter to Ban
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia