ഷെയ്ന്‍ നിഗം വാക്കുപാലിച്ചു; പ്രതിഫല തര്‍ക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി

 


കൊച്ചി: (www.kvartha.com 18.01.2020) ഒടുവില്‍ ഷെയ്ന്‍ നിഗം വാക്കുപാലിച്ചു. പ്രതിഫല തര്‍ക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി. ഏഴു ദിവസമെടുത്താണ് ഷെയ്ന്‍ ഡബ്ബിങ് പൂര്‍ണമായും പൂര്‍ത്തിയാക്കിയത്. സിനിമ മാര്‍ച്ചില്‍ തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഡിസംബര്‍ ഒന്‍പതിന് നടന്ന അമ്മ യോഗത്തില്‍ ഷെയ്ന്‍ നിഗം അറിയിച്ചിരുന്നു. വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ യോഗത്തെ രേഖാമൂലം അറിയിച്ചിരുന്നു. പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്നായിരുന്നു മോഹന്‍ ലാലിന്റെ പ്രതികരണം.

 ഷെയ്ന്‍ നിഗം വാക്കുപാലിച്ചു; പ്രതിഫല തര്‍ക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും രണ്ടു സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മാതാക്കളുടെ സംഘടന ഷെയ്‌ന് വിലക്കേര്‍പ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Shane Nigam completes dubbing work Ullasam movie, Kochi, News, Cinema, Entertainment, Trending, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia