Shamna Qasim | നടി ശംന ഖാസിം വിവാഹിതയാകുന്നു: വരന്‍ ജെബിഎസ് ഗ്രൂപ് ഉടമയും സിഇഒയുമായ ശാനിദ് ആസിഫ് അലി
Jun 1, 2022, 13:40 IST
കണ്ണൂര്‍: (www.kvartha.com) നടി ശംന ഖാസിം വിവാഹിതയാകുന്നു. വരന്‍ ജെബിഎസ് ഗ്രൂപ് ഉടമയും സിഇഒയുമായ ശാനിദ് ആസിഫ് അലി. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
ശംന തന്നെയാണ് വിവാഹ വിവരം സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരെ അറിയിച്ചത്. ഇരു കുടുംബാംഗങ്ങളുടേയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ശംന കുറിച്ചത്.
കണ്ണൂര്‍ സ്വദേശിയായ ശംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും തന്റെ സാന്നിധ്യം ഉറപ്പിച്ചു.
മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ്. ജോസഫ് സിനിമയുടെ തമിഴ് റീമേകായ വിസിത്തിരനിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.
Keywords: Shamna Qasim ties knot with UAE businessman Shanid Asif Ali, Kannur, News, Actress, Marriage, Business Man, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.