SWISS-TOWER 24/07/2023

Shamna Qasim | 'വിവാഹം നടന്ന് മൂന്നാം മാസം ബേബി ഷവര്‍'; വിവാദ പ്രചാരണങ്ങളില്‍ പ്രതികരണവുമായി ശംന ഖാസിം

 


ADVERTISEMENT


കൊച്ചി: (www.kvartha.com) സമൂഹ മാധ്യമത്തിലൂടെ തന്റെ പ്രഗ്‌നന്‍സിയുടെ ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്റെ ചിത്രങ്ങളും മറ്റും നടി ശംന ഖാസിം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ 'വിവാഹം നടന്ന് മൂന്നാം മാസലാണോ ബേബി ഷവര്‍ നടത്തുന്നത്' എന്ന തരത്തില്‍ ചില യുട്യൂബ് ചാനലുകളിലും മറ്റും ചോദ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാരണം ഒക്ടോബര്‍ അവസാനമാണ് ശംന വിവാഹിതായ വാര്‍ത്ത പുറത്തെത്തിയിരുന്നത്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു ഈ യുട്യൂബ് തലക്കെട്ടുകള്‍. 
Aster mims 04/11/2022

ഇപ്പോഴിതാ ഇതിനോടുള്ള തന്റെ പരസ്യ പ്രതികരണം അറിയിച്ച് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുസ്ലിം സമുദായത്തില്‍ നികാഹ് എന്ന ചടങ്ങ് ഉണ്ടെന്നും. അത്തരത്തില്‍ വിവാഹത്തിന് മുന്‍പ് തന്റെ നികാഹ് ജൂണ്‍ 12 ന് നടന്നതായും ശംന പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ശംനയുടെ പ്രതികരണം.

കുറേ യുട്യൂബ് ചാനലുകളിലും മറ്റും പല തലക്കെട്ടുകളും കണ്ടു. എന്റെ നികാഹ് നടന്നത് ജൂണ്‍ 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങ് ആയിരുന്നു. കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. നികാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നികാഹിനുശേഷം ലിവിംഗ് ടുഗെതര്‍ ആയിരുന്നു. നികാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. ഞാന്‍ ഷൂടിംഗ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതിനാല്‍ത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം. കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോള്‍ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്ന സംശയത്തിന് കാരണം അതാണ്. ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാനെന്റെ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്.- താരം പറഞ്ഞു. 

Shamna Qasim | 'വിവാഹം നടന്ന് മൂന്നാം മാസം ബേബി ഷവര്‍'; വിവാദ പ്രചാരണങ്ങളില്‍ പ്രതികരണവുമായി ശംന ഖാസിം


മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നട സിനിമകളിലും സജീവമാണ് ശംന ഖാസിം. അമ്മയാകാനുള്ള കാത്തിരിപ്പിന്റെ സന്തോഷങ്ങളിലാണ് അവര്‍. ഷംന താരം തന്റെ വ്യക്തിപരമായ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. 

താരത്തിന്റേതായി പുറത്തുവരാനുള്ള സിനിമകളിലൊന്നാണ് പ്രഗ്‌നന്‍സി സമയത്ത് വര്‍ക് ചെയ്ത മാര്‍ച് 30 ന് വരാനിരിക്കുന്ന 'ദസറ'. മറ്റൊന്ന് തമിഴ് ചിത്രം 'ഡെവിള്‍'.


 

Keywords:  News,Kerala,State,Kochi,Shamna Kasim,Actress,Lifestyle & Fashion,Entertainment, Cinema, Shamna Qasim reveals her Nikah date and controversy surrounding baby shower
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia