Shamna Qasim | അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത പങ്കുവച്ച് നടി ശംന ഖാസിം

 


കണ്ണൂര്‍: (www.kvartha.com) അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത പങ്കുവച്ച് നടി ശംന ഖാസിം. തന്റെ യൂട്യൂബ് ചാനലിലൂടെ താരം തന്നെയാണ് ആരാധകരോട് പുതിയ വിശേഷം പങ്കുവച്ചത്. കുടുംബാംഗങ്ങളും വലിയ ആഘോഷത്തോടെയാണ് ഈ വാര്‍ത്ത ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബര്‍ മാസമായിരുന്നു ശംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ് കംപമ്പനിയുടെ ഫൗന്‍ഡറും സിഇഒയുമായ ശാനിദ് ആസിഫ് അലിയാണ് ശംനയുടെ ഭര്‍ത്താവ്.

കണ്ണൂര്‍ സ്വദേശിയായ ശംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ ആണ് വെള്ളിത്തിരയില്‍ എത്തിയത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി.

Shamna Qasim | അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത പങ്കുവച്ച് നടി ശംന ഖാസിം

ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക് വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.


Shamna Qasim | അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത പങ്കുവച്ച് നടി ശംന ഖാസിം

 
 Keywords:  Shamna Qasim Announces Pregnancy, Kannur, News, Pregnant Woman, Actress, Shamna Qasim, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia