കമ്യൂണിസ്റ്റ് ആണെന്ന് തന്റെ പിതാവ് പറഞ്ഞപ്പോൾ അദ്ദേഹത്തെ 'അമ്മ'യിൽ നിന്നും പുറത്താക്കാൻ കുത്തിത്തിരിപ്പുണ്ടാക്കിയാളാണ്; ഇടവേള ബാബുവിനെതിരെ ഷമ്മി തിലകൻ

 


കൊച്ചി: (www.kvartha.com 20.02.2021) നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രടറിയുമായ ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി നടന്‍ ഷമ്മി തിലകന്‍. താന്‍ കമ്യൂണിസ്റ്റാണ് എന്ന് പരസ്യമായി പറഞ്ഞതിന്റെ പേരില്‍ അന്ന് തന്റെ പിതാവിനോട് വിശദീകരണം ചോദിക്കുകയും അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ആളാണെന്ന് ഇടവേള ബാബുവിനെതിരെ ഷമ്മി തിലകന്‍ ഫേസ്ബുകിൽ കുറിച്ചു.

ഇന്ന് താന്‍ കോണ്‍ഗ്രസാണ് എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നു. ഇതില്‍ എന്താണ് കുഴപ്പമെന്ന ചോദ്യം ഉന്നയിച്ച് പരിഹാസ രൂപേണയാണ് ഇടവേള ബാബുവിനെതിരെ ഷമ്മി തിലകന്‍ രംഗത്തുവന്നത്.

കമ്യൂണിസ്റ്റ് ആണെന്ന് തന്റെ പിതാവ് പറഞ്ഞപ്പോൾ അദ്ദേഹത്തെ 'അമ്മ'യിൽ നിന്നും പുറത്താക്കാൻ കുത്തിത്തിരിപ്പുണ്ടാക്കിയാളാണ്; ഇടവേള ബാബുവിനെതിരെ ഷമ്മി തിലകൻ

ഷമ്മി തിലകന്റെ ഫേസ്ബുക് പോസ്റ്റ് പൂർണരൂപം

ഞാന്‍ കമ്യൂണിസ്റ്റാണ്..!
എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത 'അമ്മ' സംഘടനയുടെ പ്രതി പക്ഷനേതാവ്..; ഞാന്‍ കോണ്‍ഗ്രസാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പം..?
അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?
നന്നായി കണ്ണ് തള്ളി കണ്ടാ മതി..!

Keywords:  News, Kerala, State, Kochi, Film, Actor, Entertainment, Cinema, Amma, Thilakan, LDF, UDF, Politics, Shammi Thilakan,  Idavela Babu, Shammi Thilakan against Idavela Babu.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia