SWISS-TOWER 24/07/2023

സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് വ്യക്തമാക്കി ശാലിനി

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 26.02.2021) ബാലതാരമായും നായികയായും ഒരുപോലെ തിളങ്ങിയ താരമായിരുന്നു ശാലിനി. ഒരു കാലത്ത് ബേബി ശാലിനി ഇല്ലാത്ത ചിത്രങ്ങള്‍ തന്നെ ഇല്ലായിരുന്നുവെന്ന് പറയാം. പിന്നീട് നായികയായപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. തിരിച്ചുവരവില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ അനിയത്തിപ്രാവ്, തമിഴില്‍ അലൈപായുതേ എന്നീ രണ്ട് ചിത്രങ്ങള്‍ ശാലിനിയുടെ അഭിനയജീവിതത്തില്‍ എടുത്തുപറയേണ്ടതാണ്.

പിന്നീട് സൂപര്‍താരം അജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തു. രണ്ടു കുട്ടികളുടെ അമ്മയുമായി. പല നായികമാരും വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നെങ്കിലും ശാലിനിയുടെ രണ്ടാം വരവുണ്ടായില്ല.
സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് വ്യക്തമാക്കി ശാലിനി

ഇതിനിടയില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വത്തില്‍ ശാലിനി അഭിനയിക്കുന്നുണ്ടെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. എന്നാല്‍ സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശാലിനി.

സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് സാധ്യമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. വളരെ പ്രയാസകരമായ ഒരു കാര്യമാണത്. സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭര്‍ത്താവും സ്‌കൂളില്‍ പോകുന്ന രണ്ടു കുഞ്ഞുങ്ങളും ഞാന്‍ എന്തുചെയ്യും. പല നടിമാരും മക്കള്‍ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം അത് കുടുംബ ജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട് എന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.

Keywords:  Shalini has made it clear that she will not be returning to cinema,  Chennai, News, Cinema, Entertainment, Actress, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia